ക്ഷണത്തില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുന്ന വീഡിയോകള്‍ക്ക് സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ കിട്ടുന്നത് പതിവാണ്. ഒട്ടും ചേരാത്ത ചേരുവകള്‍ കൂട്ടിച്ചേര്‍ത്ത് വിചിത്രമായി രുചികള്‍ രൂപപ്പെടുത്തുന്നത് ചിലപ്പോള്‍ വിമര്‍ശനങ്ങൾക്കും ഇടയാക്കാറുണ്ട്. അത്തരമൊരു വിചിത്രമായ പാചകപരീക്ഷണത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്.

To advertise here,

ഐസിലാണ് ഈ വിഭവം തയ്യാറാക്കുന്നത്. കാണുമ്പോള്‍ ആശ്ചര്യം തോന്നുന്ന ഭക്ഷണവീഡിയോയാണിത്. ചൈനയിലാണ് ഈ വിഭവം ട്രെന്‍ഡായിരിക്കുന്നത്. ഗ്രില്‍ഡ് ഐസെന്നാണ് ഈ വിഭവത്തിന് പേരിട്ടിരിക്കുന്നത്.

ഇത് തയ്യാറാക്കുന്ന വീഡിയോ എക്‌സിലൂടെയാണ് പ്രചരിക്കുന്നത്. ചൈനയില്‍ വളരെ പ്രചാരത്തിലുള്ള ഗ്രില്‍ഡ് ഐസ് എന്ന അടിക്കുറിപ്പോടെയാണ് വിഭവം തയ്യാറാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചൂടായി ഗ്രില്ലിലേയ്ക്ക് ഐസ് കട്ടകളിടുന്നതാണ് തുടക്കത്തില്‍ കാണുന്നത്. ശേഷം അതിലേയ്ക്ക് മസാലകളും സോസുകളും ചേര്‍ത്തുകൊടുക്കുന്നുണ്ട്.

വളരെ വേഗത്തിലാണ് പാചകം എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ശേഷം സീസണിങ്ങ് ചേര്‍ത്ത് മനോഹരമാക്കിയാണ് ഇത് വിളമ്പുന്നത്. പുറത്ത് ചൂടും അകത്ത് തണുപ്പുമാണ് ഈ വിഭവത്തിന്റെ പ്രത്യേകതയെന്നും അഭിപ്രായമുണ്ട്. താരതമ്യേന വലുപ്പമുള്ള ഐസ്‌കട്ടകളാണ് ഈ വിഭവം തയ്യാറാക്കാനായി ഉപയോഗിക്കുന്നത്.