മാരത്തോൺ എന്ന ദീർഘദൂര ഓട്ടമത്സരത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടാകും. എന്നാൽ പോളാർ സർക്കിൾ മാരത്തോൺ എന്ന് കേട്ടിട്ടുണ്ടോ? ഗ്രീൻലാൻഡിലെ മഞ്ഞു മൂടിക്കിടക്കുന്ന ആർട്ടിക് പോളാർ സർക്കിൾ എന്ന പ്രദേശത്ത് നടക്കാറുള്ള ദീർഘദൂര ഓട്ടമത്സരമാണിത്. എല്ലാ വർഷവും ഒക്ടോബർ മാസത്തിലാണ് ഈ ഓട്ടമത്സരം നടക്കുക.
ഈ സമയത്ത് അവിടുത്തെ താപനില എത്രയാണെന്നോ? മൈനസ് 15ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 10 ഡിഗ്രി സെൽഷ്യസ് വരെ! തീർന്നില്ല; ഈ കൊടും തണുപ്പിൽ ഐസ്കട്ടകൾ നിറഞ്ഞ പ്രദേശങ്ങളും, മസ്ക് ഓക്സൺ, റെയ്ൻഡീർ എന്നീ വന്യമൃഗങ്ങൾ താമസിക്കുന്ന കുന്നിൻ ചരിവുകളും താണ്ടി വേണം ഫിനിഷിങ് പോയിന്റിലെത്താൻ. ഓട്ടത്തിനിടയിൽ മഞ്ഞുപാളികൾക്കിടയിലുള്ള വിള്ളലുകളിൽ വീഴാനുള്ള സാധ്യതയും ചെറുതല്ല. അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും അപകടമേറിയ മാരത്തോൺ മത്സരത്തിൽ ഒന്നാണിത്!
ഹിമാലയത്തിൽ നടക്കുന്ന ലഡാക്ക് മാരത്തോൺ (ഓക്സിജൻ കുറവായതിനാൽ), അന്റാർട്ടിക്കയിലെ അന്റാർട്ടിക് ഐസ് മാരത്തോൺ എന്നിവയും ഇതിനോട് കടുത്ത മത്സരം കാഴ്ചവെക്കുന്നവയാണ്. എങ്കിലും, ഗ്രീൻലാൻഡിലെ ഈ മത്സരം ലോകത്തിലെ ഏറ്റവും കഠിനമായ പത്ത് മാരത്തോണുകളിൽ ഒന്നായി എപ്പോഴും എണ്ണപ്പെടുന്നു.
Content Highlights: The Polar Circle Marathon takes place annually in Greenland's Arctic region
Published: 02 Apr 2026, 02:34 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented