ഗ്രില്‍ഡ് ചീസ് സാന്‍ഡ്‌വിച്ച്, എപ്പോള്‍ വേണമെങ്കിലും വിശപ്പുമാറ്റാന്‍ ആര്‍ക്കും കഴിക്കാവുന്ന ഭക്ഷണം. അതും പെട്ടെന്ന് കഴിക്കണമെങ്കില്‍ തയ്യാറാക്കാവുന്നത്. അഞ്ച് മിനിറ്റു പോലും വേണ്ട ഇത് ഉണ്ടാക്കാനും കഴിക്കാനും. ബ്രെഡിന് നടുവില്‍ ചീസ് വയ്ക്കുക. ബ്രെഡ് ഗ്രില്‍ ചെയ്യാം, അല്ലെങ്കില്‍ പാനില്‍ വച്ച് പൊരിച്ചെടുക്കാം. എന്നാല്‍ ഒരു ചീസ് സാന്‍ഡ്‌വിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബ്രെഡിന് പകരം ഗ്ലേസ്ഡ് ഡോനട്ടാണ് ഡിസ്‌നി വേള്‍ഡിലെ ഒരു ഡോനട്ട് ഷോപ്പില്‍ ചീസ് സാന്‍ഡ്‌വിച്ചിനായി ഉപയോഗിച്ചിരിക്കുന്നത്. 

To advertise here,

എവര്‍ഗ്ലേസ്ഡ് ഡോനട്ട്‌സ് ആന്‍ഡ് കോള്‍ഡ് ബ്രൂ എന്ന ഷോപ്പാണ് ചീസ് നിറച്ച ഡോനട്ട് പുറത്തിറക്കിയത്. ഈ ചെറിയ കഫേ അവരുടെ സ്‌പെഷ്യല്‍ സാന്‍ഡ്‌വിച്ച് ചീസിന്റെ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. മുറിക്കുമ്പോള്‍ ചീസ് ഊറിവരുന്ന വീഡിയോയാണ് ഇവര്‍ പങ്കുവച്ചത്. മനസ്സു നിറക്കുന്ന രുചികരമായ ഗ്ലേസ്ഡ് ഡോനട്ട്‌സ് എന്നാണ് ക്യാപ്ഷന്‍. 

എന്നാല്‍ ചീസ് നിറച്ച ഈ ഡോനട്ട് സാന്‍ഡ്‌വിച്ചിനെതിരെ തിരിഞ്ഞിരിക്കുകയാണ് സാന്‍ഡ്‌വിച്ച് പ്രേമികളും ഡോനട്ട് ആരാധകരും. രണ്ട് രുചികരമായ വിഭവങ്ങളെ നിങ്ങള്‍ നശിപ്പിച്ചു എന്നാണ് ഒരാളുടെ കമന്റ്. എത്ര മോശം ഭക്ഷണവും കഴിക്കുന്ന എനിക്കുപോലും ഇത് താങ്ങാനാവുന്നില്ല എന്നാണ് മറ്റൊരാളുടെ മറുപടി. വെറുതേ തരാമെന്നു പറഞ്ഞാലും വേണ്ട എന്നാണ് വേറെ ചിലരുടെ കമന്റുകള്‍.

Content Highlights: Grilled Cheese Sandwich Made With Doughnuts At Disney World