പാചകത്തില്‍ ഒരു ഭാഗമാണെങ്കിലും അടുക്കളയില്‍ അധികം വില കിട്ടാത്തൊരു വസ്തുവാണ് കറിവേപ്പില. എന്നാല്‍ വിചാരിക്കുന്ന പോലെ നിസാരമല്ല കറിവേപ്പിലയുടെ ഗുണങ്ങള്‍. നിരവധി ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യാന്‍ കറിവേപ്പിലയ്ക്ക് കഴിവുണ്ട്. ഇതില്‍ വിറ്റാമിനുകളായ കെ, ബി, സി, ഇ, ഇരുമ്പ്, കോപ്പര്‍, കാത്സ്യം, ഫോസ്ഫറസ്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്

To advertise here,

അതിനൊപ്പം നാരുകളാല്‍ സമ്പന്നമാണ് കറിവേപ്പില. ഇത്  ഭക്ഷണത്തില്‍  ഉള്‍പ്പെടുത്തുന്നതുകൊണ്ട്  ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയറു വീര്‍ത്തിരിക്കുക, മലബന്ധം തുടങ്ങിയവയെ തടയാനും സഹായിക്കും.  

തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും കറിവേപ്പിലയ്ക്ക് കഴിവുണ്ട്. ഇതിലെ ബീറ്റാ കരോട്ടിനും ആന്റി ഓക്‌സിഡന്റുകളും പ്രോട്ടീനുകളുമാണ് ഇതിന് സഹായിക്കുന്നത്.
അകാലനരയെ അകറ്റാനും ഇത് നല്ലതാണ്.

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ കറിവേപ്പില പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

വിറ്റാമിന്‍ എ യുടെ കലവറയാണ് കറിവേപ്പില. ദിവസേന കറിവേപ്പില കഴിക്കുന്നത് കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കറിവേപ്പില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)