ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആകുന്നില്ലെന്നതാണ് പ്രായഭേദമന്യേ ഇന്ന് മിക്കവരുടേയും പരാതി. സോഷ്യല്‍മീഡിയയുടെ അമിതമായ ഉപയോഗം കാരണം ശ്രദ്ധക്കുറവും മറവിയും കുട്ടികളെയടക്കം ബാധിക്കുന്നു. ബ്രെയിന്‍ ഫോഗും കാര്യങ്ങള്‍ക്കൊന്നും ഒരു വ്യക്തതയില്ലായ്മയും രോഗംപോലെ പടര്‍ന്നുതുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഭക്ഷണക്രമീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

To advertise here,

ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോഷകാഹാരം ആവശ്യമാണ്. ഓര്‍മശക്തിക്കും ഏകാഗ്രതയ്ക്കുമെല്ലാം ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധവേണമെന്നത് എല്ലാവര്‍ക്കും അറിയാമല്ലോ. ഇതിനായി ന്യൂട്രീഷ്യനിസ്റ്റിന്റെ നിര്‍ദേശപ്രകാരം ശരിയായ ഡയറ്റ് തിരഞ്ഞെടുക്കാവുന്നതാണ്. ചില ഭക്ഷണങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു; 

ഫാറ്റിഫിഷ്
മത്തി, സാല്‍മണ്‍, അയല തുടങ്ങി ഒമേഗ-3 അടങ്ങിയ മാംസാഹാരങ്ങള്‍ എന്നിവ കഴിക്കാം.

ഇലക്കറികള്‍
ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇലക്കറികള്‍. ഇത് നാഡികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. 

നട്‌സുകളും വിത്തുകളും
വാള്‍നട്ട്, ബദാം, ചിയാ വിത്തുകള്‍, ഫ്‌ളാക്‌സ് വിത്ത്, മത്തന്‍വിത്തുകള്‍ എന്നിവ വിറ്റാമിന് ഇ, മോണോസാച്ചുറേറ്റഡ് ഫാറ്റുകള്‍, സിങ്ക്, മഗ്നീഷ്യം എന്നിവയെല്ലാം നല്‍കുന്നു. 
 
ബെറികളും അവൊക്കാഡോയും
ആന്റിഓക്‌സിഡന്റുകളടങ്ങിയ ബെറികളും അവൊക്കാഡോയും തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കും.

ഡാര്‍ക്ക് ചോക്ലേറ്റ്, തവിടുള്ള അരി, ഗോതമ്പ്, ഓട്‌സ്, എന്നിവയെല്ലാം ഊര്‍ജം നല്‍കുന്ന ഭക്ഷണങ്ങളാണ്. പ്രോബയോട്ടിക്കുകളായ തൈര്, ബട്ടര്‍മില്‍ക്ക് എന്നിവ കഴിക്കാവുന്നതാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം കുടിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ജലാംശം കൂടുതലുള്ള പഴങ്ങളും കഴിക്കാം. 

(ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)