
ഇലക്കറികളിലേക്ക് നമ്മളെ ആകർഷിക്കുന്നത് പല കാരണങ്ങളാണ്. പോഷകഗുണം മാത്രമല്ല അവയുടെ രുചിയും ഇതിൽപ്പെടും.
വിവിധ തരം ചീരകൾ, മുരിങ്ങയില, കുടങ്ങൽ, തഴുതാമ കൂടാതെ ബസലചീര, തകര ഒക്കെ പോഷകഗുണങ്ങൾ നിറഞ്ഞ വിഭവങ്ങളാണ്. കൊങ്കണികൾക്കും ഇലക്കറികളിൽ അവരുടേതായ കൈയൊപ്പ് പതിപ്പിച്ച വിവിധ തരം രുചികളുണ്ട്. മത്തനില, ചേമ്പില, ഉലുവച്ചീര, കോവലില ഒക്കെ നട്ടുപിടിപ്പിക്കുന്നത് പോലും പലപ്പോഴും അവയുടെ ഇലകൾക്ക് കൂടിയാകുന്നു.
ഇലകൾ അരിഞ്ഞു തോരനും ഉപ്പേരിയും പച്ചടികളും കറികളും മാത്രമല്ല വടകളും ദോശകളും അപ്പങ്ങൾ വരെയും കൊങ്കണികളുടെ ഇല വിഭവങ്ങളോടുള്ള പ്രേമത്തിന്റെ നേർസാക്ഷ്യമാണ്.
അത്തരത്തിൽ ഒരു രുചിക്കൂട്ടാണ് ഇന്നത്തെ പംക്തിയിൽ. ഇത് ഭജ്ജി സാസം. ഭജ്ജി എന്നാൽ കൊങ്കണിയിൽ ചീരകൾക്കുള്ള പൊതുവിലെ പേര്. സാസം എന്നാൽ കടുക്. കടുക് ഈ കറിയുടെ പ്രധാന ചേരുവയാകുന്ന കൊണ്ട് തന്നെ ഈ കൂട്ട് വെച്ചുള്ള കറികളെ സാസം എന്ന് വിളിക്കും. ചുവന്ന ചീര കൊണ്ടാണ് ഇത് തയ്യാറാക്കുക. ഇന്നത്തെ ഭജ്ജി സാസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്നതിൽ ചേർത്തിരിക്കുന്ന മറ്റൊരു താരം അമ്പഴങ്ങയാണ്.
പാചകരീതി
ചേരുവകൾ:
- ചീര രണ്ട് കെട്ട്
- അമ്പഴങ്ങ 2 എണ്ണം
- തേങ്ങ ഒന്നര കപ്പ്
- വറ്റൽ മുളക് 6-8 എണ്ണം
- കടുക് 2 ടീസ്പൂൺ
- കറിവേപ്പില
- രണ്ട് കതിർപ്പ്
- വെളിച്ചെണ്ണ 2 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീര കഴുകി ചെറുതായി അരിയുക.
അമ്പഴങ്ങ നാലായി മുറിക്കുക.
ശേഷം ചീരയും അമ്പഴങ്ങയും ആവശ്യത്തിന് വെള്ളമൊഴിച്ചു ഉപ്പ് ചേർത്ത് വേവിയ്ക്കുക.
ഒരൽപ്പം എണ്ണ ചൂടാക്കി വറ്റൽമുളക് ചെറുതീയിൽ വറുക്കുക.
തേങ്ങ, വറ്റൽ മുളക് എന്നിവ വെള്ളം ചേർത്ത് നന്നായി അരയ്ക്കുക.
ഏറ്റവുമൊടുവിൽ ഒരു ടീസ്പൂൺ കടുക് ചേർത്ത് അരയ്ക്കുക. കടുക് കൂടുതൽ അരയാതെ സൂക്ഷിക്കുക.
വെന്ത ചീരക്കൂട്ടിൽ അരപ്പ് ചേർത്ത് തിളപ്പിക്കുക.
അരപ്പ് വെന്ത് ചീരക്കൂട്ട് അത്യാവശ്യം കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം.
കടുകും കറിവേപ്പിലയും എണ്ണയിൽ മൂപ്പിച്ച് താളിച്ചു ചേർക്കാം.
ഭജ്ജി സാസം തയ്യാർ.
ശ്രദ്ധിക്കുക
അമ്പഴങ്ങയ്ക്ക് പകരം പുളി രസം പകരുന്ന പച്ചമാങ്ങയോ ഇലുമ്പൻ പുളിയോ നക്ഷത്രപ്പുളിയോ ചേർക്കാവുന്നതാണ്. ഇനി ഇവ ഒന്നും ലഭ്യമല്ലെങ്കിൽ, അരപ്പിന്റെ കൂടേ ഒരു കഷ്ണം വാളൻ പുളിയും ചേർത്തരയ്ക്കാവുന്നതാണ്.
Content Highlights: Authentic Konkani recipe featuring spinach and hog plum, Nutritional benefits of leafy greens in daily diet, Step-by-step preparation guide for Bhajji Sasam, Versatile ingredient alternatives for sourness
Published: 14 Apr 2026, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented