പണ്ട് നാടുനീളെ കോഴിക്കടകൾ ഇല്ലാതിരുന്ന, തമിഴ്നാട് അതിർത്തി കടന്ന് ലോഡ് കണക്കിന് ബ്രോയിലർ കോഴികൾ ഇന്നാട്ടിലേക്ക് എത്തി തുടങ്ങുന്നതിനു മുൻപ്, വീട്ടിൽ വളരെ വിശേഷപ്പെട്ട അതിഥികൾ വരുന്ന ദിവസമാണ്, കോഴിക്കൂട്ടിൽ വളർത്താറുള്ള കോഴികളിൽ ഏറ്റവും മുതിർന്ന പൂവൻ കോഴിയെ കറിയാക്കാറുള്ളത്. വറുത്തരച്ചു വയ്ക്കുന്ന നാടൻ കോഴി കറിക്കൊപ്പം അരിപ്പൊടി ചെറു ഉരുളകളാക്കി പുഴുങ്ങി ഉണ്ടാക്കുന്ന പലഹാരത്തെ ഞങ്ങൾ പിടി എന്നാണ് വിളിക്കുക.
പിടിയും കോഴിക്കറിയും ഇന്നുണ്ടാക്കിയത് ഇങ്ങനെയാണ്. നാടൻ കോഴിയിറച്ചി കിട്ടിയില്ല, അതിനാൽ കിട്ടിയ ബ്രോയിലർ കൊഴിയിറച്ചി നാടൻ ശൈലിയിൽ വറുത്തരച്ച് കറിയാക്കി.
Also Read
ചേരുവകൾ: പിടി - (നാലു പേർക്ക്)
- വറുത്ത (അരി) പുട്ടു പൊടി - രണ്ടു കപ്പ്
- ചുരണ്ടിയ തേങ്ങ - ഒരു കപ്പ്
- ജീരകം - ഒന്നര ടീ സ്പൂൺ
- വെളുത്തുള്ളി - 8 അല്ലി (ഇടത്തരം വലുപ്പമുള്ളത്)
- ഉപ്പ് പാകത്തിന്
കോഴി ഇറച്ചിയോടൊപ്പം വേവിക്കാൻ
- കോഴിയിറച്ചി - കഴുകി വൃത്തിയാക്കി ചെറു കഷണങ്ങളായി മുറിച്ചത് - 500 gm.
- ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് - ഒരു കപ്പ്
- ഇഞ്ചി ചതച്ചത് - ഒരു ടീ സ്പൂൺ
- വെളുത്തുള്ളി ചതച്ചത് - 3 അല്ലി
- കാശ്മീരി മുളക് പൊടി - ഒരു ടീ സ്പൂൺ
- മഞ്ഞൾ പൊടി - അര ടീ സ്പൂൺ
- ഉപ്പ് പാകത്തിന്
- കറിയിൽ വറുത്തരച്ചു ചേർക്കാൻ -
- തേങ്ങ ചുരണ്ടിയത് - ഒരു കപ്പ്
- വറ്റൽ മുളക് (ഇടത്തരം വലുപ്പമുള്ളത്) - 7 എണ്ണം
- മല്ലി - രണ്ട് ടേബിൾ സ്പൂൺ
- പെരും ജീരകം - ഒരു ടീ സ്പൂൺ
- ചുവന്നുള്ളി - ആറ് എണ്ണം
- കറിവേപ്പില - രണ്ട് തണ്ട്
പാചക ക്രമം
- നുറുക്കി കഴുകിയ കോഴി ഇറച്ചിയിൽ അരിഞ്ഞ ഉള്ളിയും ചതച്ച ഇഞ്ചിയും ചതച്ച വെളുത്തുള്ളിയും മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വേവിക്കുക.
- ചുരണ്ടിയ തേങ്ങയും മല്ലിയും വറ്റൽ മുളകും പെരും ജീരകവും ഉള്ളിയും കറിവേപ്പിലയും തേങ്ങ സ്വർണ്ണ നിറമാകുന്നത് വരെ വറുത്ത്, ചൂടാറിയതിനുശേഷം മിക്സിയിൽ ഇട്ട് ഒന്നു പൊടിച്ച ശേഷം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
- വേവിച്ച കൊഴിയിറച്ചിയിലേക്ക്, ചാറിനാവശ്യമായ വെള്ളം ചേർത്ത് കലക്കിയ അരപ്പ് ചേർത്ത് നന്നായി തിളപ്പിച്ചു വാങ്ങുക. വറുത്തരച്ച കോഴിക്കറി റെഡി.
- തേങ്ങയും ജീരകവും വെളുത്തുള്ളിയും ചതച്ചതും, ഉപ്പും, ചൂടു വെള്ളവും ചേർത്ത് അരിപ്പൊടി കുഴച്ച് ( ഇടിയപ്പത്തിന് കുഴക്കുന്ന പാകത്തിൽ ) നെല്ലിക്ക വലുപ്പമുള്ള ഉരുളകളാക്കി മാറ്റി വയ്ക്കുക.
- പിടി വേവിക്കുവാനുള്ള പാത്രത്തിൽ ഉരുളകൾ മൂടാൻ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു സ്പൂൺ അരിപ്പൊടിയും ഒരു സ്പൂൺ ചുരണ്ടിയ തേങ്ങയും കലക്കി തിള വരുമ്പോൾ ഉരുളകൾ പെറുക്കിയിട്ട് വേവിക്കുക ( ഉദ്ദേശം 10-12 മിനിറ്റ്).
Content Highlights: Learn how to make delicious Kerala style chicken curry with soft pidi.
Published: 20 Aug 2025, 02:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented