പണ്ട് ചക്കക്കാലമാകുന്നതോടെ നാട്ടിൻപുറങ്ങളിലെ ഏത്താണ്ട് എല്ലാ കറികളിലെയും ചേരുവകളിൽ ഒന്ന് ചക്കക്കുരുവായിരിക്കും. ചക്കക്കുരു- മാങ്ങാ കറി അല്ലെങ്കിൽ ചക്കക്കുരു- മാങ്ങാ- ഉണക്ക ചെമ്മീൻ കറി ഈ സീസണിൽ അമ്മ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും വയ്ക്കാറുള്ള കറിയായിരുന്നു.

To advertise here,

കേരളീയ സദ്യയിലെ ഒഴിവാക്കാനാകാത്ത വിഭവങ്ങളിൽ ഒന്നായ ഓലൻ ഇഷ്ടമുള്ളവർ, വീടുകളിൽ ഉച്ചയൂണിനൊപ്പം പ്രധാന കറിക്കൊപ്പമുള്ള ഒരു ഉപവിഭവമായി ഓലൻ ഉണ്ടാക്കാറുണ്ട്. സാധാരണ കുമ്പളങ്ങയ്ക്കോ മത്തങ്ങയ്ക്കോ ഒപ്പം വൻപയർ ചേർത്താണ് ഓലൻ ഉണ്ടാക്കാറുള്ളത്. എന്നാൽ ചക്ക സീസണിൽ ചക്കക്കുരു കൊണ്ടും ഓലൻ ഉണ്ടാക്കാറുണ്ട്.

അഞ്ചു മിനിറ്റ് കൊണ്ട് ഉണ്ടാക്കാനാകുന്ന അതിരുചികരമായ ഉപ്പുമാങ്ങ അരച്ചു കലക്കി

രുചികരമായ ഈ വിഭവം ചോറിനൊപ്പം ഒരു ഉപവിഭവമായി (സൈഡ് ഡിഷ്‌ ആയി) മാത്രമല്ല, അപ്പത്തിനോ, ഇടിയപ്പത്തിനോ, പുട്ടിനോ, ചപ്പാത്തിക്കോ ഒക്കെയുള്ള കറിയായും ഉപയോഗിക്കാനാകും എന്നാണ് അനുഭവം.

ചേരുവകൾ (നാലു പേർക്ക് - ചോറിന് ഒപ്പമുള്ള ഒരു സൈഡ് ഡിഷ്‌ ആയി)
ചക്കക്കുരു - 250 ഗ്രാം (തൊലി കളഞ്ഞ് വട്ടത്തിൽ അരിഞ്ഞത്)
പച്ച മുളക് - 4 എണ്ണം (വലുപ്പവും എരിവും അനുസരിച്ച്, നീളത്തിൽ കീറിയത്)
ചുവന്നുള്ളി - 5 അല്ലി
തേങ്ങാ പാൽ - ഇടത്തരം വലുപ്പമുള്ള ഒരു മുറി തേങ്ങ ചുരണ്ടി പിഴിഞ്ഞെടുത്ത ഒന്നാം പാൽ, കുറച്ച് വെള്ളം ചേർത്ത് പിഴിഞ്ഞെടുത്ത രണ്ടാം പാൽ
കറി വേപ്പില - 1 തണ്ട്
വെളിച്ചെണ്ണ - 1 ടീ സ്പൂൺ
ഉപ്പ്, വെള്ളം- പാകത്തിന്

പപ്പായയും മാങ്ങയും ചേർത്ത, കശുവണ്ടി അരച്ച രുചികരമായ പുഴമീൻ കറി

തയ്യാറാക്കുന്ന വിധം

1. ഇടത്തരം വലുപ്പമുള്ള ഒരു മുറി തേങ്ങ ചുരണ്ടി പിഴിഞ്ഞ് ഒന്നാം പാലെടുത്ത് വയ്ക്കുക. ലേശം വെള്ളം കൂടി ചേർത്ത് മിക്സിയിൽ ഒന്നു ക്രഷ് ചെയ്ത് പിഴിഞ്ഞ് രണ്ടാം പാലും എടുത്ത് വയ്ക്കുക.
2. തൊലി കളഞ്ഞ് വട്ടത്തിൽ അരിഞ്ഞ ചക്കക്കുരുവും ഉള്ളിയും കീറിയ പച്ച മുളകും ഉപ്പും രണ്ടാം പാലും ആവശ്യത്തിന്പാ വെള്ളവും ഒഴിച്ച് വേവിക്കുക.
3. ചക്ക കുരു വേവുന്ന മുറയ്ക്ക് ഒന്നാം പാലൊഴിച്ച് ഇളക്കി യോജിപ്പിച്ച് വെളിച്ചെണ്ണ തൂവി കറിവേപ്പില വിതറി വാങ്ങാം.