
ശീമച്ചക്ക/ കടച്ചക്കയോട് പ്രത്യേക ഇഷ്ടമുള്ളവരുണ്ട്. മസാലക്കറി ആക്കിയും പുഴുക്കു പോലെ വേവിച്ചും ഉപ്പേരി ആക്കിയുമൊക്കെ കടച്ചക്ക കൊണ്ട് വ്യത്യസ്ത രുചികൾ തയ്യാറാക്കുന്നവരുണ്ട്. ഉച്ചയൂണിന് കടച്ചക്ക കൊണ്ട് വ്യത്യസ്തമായ രണ്ട് വിഭവങ്ങൾ തയ്യാറാക്കിയാലോ? കടച്ചക്ക തീയലും മസാലഫ്രൈയുമാണ് താഴെ നൽകിയിരിക്കുന്നത്. തയ്യാറാക്കുന്ന വിധം പരിശോധിക്കാം.
കടച്ചക്ക തീയൽ
Also Read
ചേരുവകൾ
- ശീമച്ചക്ക - 1 ചെറുത്
- തേങ്ങ ചിരകിയത് - 2 കപ്പ്
- ചുവന്നുള്ളി - 10-15 എണ്ണം
- വെളുത്തുള്ളി - 3 അല്ലി
- ഇഞ്ചി അരിഞ്ഞത് - 1 ടീസപൂൺ
- പച്ചമുളക് - 1
- വറ്റൽമുളക് - 6
- മല്ലി - 2 ടീസ്പൂൺ
- പെരുംജീരകം - 1/2 ടീസ്പൂൺ
- കുരുമുളക് - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- വാളൻപുളി - 1 നെല്ലിക്ക വലുപ്പത്തിൽ
- കടുക് - 1 ടീസ്പൂൺ
- കറിവേപ്പില - 2 തണ്ട്
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
- ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
തേങ്ങ ചിരകിയത്, അല്പം ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി, എന്നിവ ചുവക്കെ വറുക്കുക. മൂത്ത് വരുമ്പോൾ വറ്റൽമുളക്, മല്ലി, പെരുംജീരകം, കുരുമുളക് എന്നിവ ചേർത്ത് വീണ്ടും അൽപസമയം കൂടി വറുക്കുക(കരിഞ്ഞു പോകാതെ ശ്രദ്ധിക്കുക). ആറിയ ശേഷം അല്പം വെള്ളം ചേർത്ത് അരച്ച് വെക്കുക.
ശീമചക്ക തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങൾ ആക്കി വെക്കുക. ഒരു ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു കറിവേപ്പില, നീളത്തിൽ അരിഞ്ഞ ചുവന്നുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. അരിഞ്ഞു വച്ചിരിക്കുന്ന ശീമചക്ക കൂടെ ചേർത്ത് വഴറ്റുക. അതിലേക്ക് അരച്ച തേങ്ങാക്കൂട്ടും പുളി പിഴിഞ്ഞ വെള്ളവും ചേർത്ത് കൊടുക്കുക. പാകത്തിന് ഉപ്പും വെള്ളവും കൂടെ ചേർത്ത് വേവിക്കുക. കറി വെന്ത് മേലെ എന്ന തെളിഞ്ഞു വരുന്ന പരുവം ആകുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം.
ശീമച്ചക്ക മസാല ഫ്രൈ
ചേരുവകൾ
- ശീമച്ചക്ക - 1
- ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ
- മുളകുപൊടി - 2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- ഗരം മസാല - 1 ടീസ്പൂൺ
- കുരുമുളക് പൊടി - 1/2 ടീസ്പൂൺ
- അരിപ്പൊടി - 2 ടീസ്പൂൺ
- കറിവേപ്പില - 2 തണ്ട്
- ഉപ്പ് - പാകത്തിന്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ശീമചക്ക തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞ് വെക്കുക. ഇഞ്ചി വെളുത്തുള്ളി അരച്ചത്, മഞ്ഞൾപ്പൊടി, മുളക്പൊടി, കുരുമുളക് പൊടി, ഗരം മസാല, അരിപ്പൊടി, ഉപ്പ് എന്നിവ അല്പം വെളിച്ചെണ്ണയിൽ ചാലിച്ച് അരിഞ്ഞു വച്ചിരിക്കുന്ന ശീമച്ചക്കയിൽ പുരട്ടി ചൂടായ എണ്ണയിൽ ചെറുതീയിൽ വറുത്തെടുക്കുക. വറുക്കുന്ന സമയം കറിവേപ്പില കൂടെ ചേർത്ത് കൊടുക്കാം.
Content Highlights: breadfruit recipe, lunch box recipes
Published: 10 Jul 2023, 11:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented