പ്രസംഗ വേദിയിൽവെച്ച് ഒരു ചുവന്ന പുസ്തകം ഉയർത്തിപ്പിടിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചൈനീസ് ഭരണഘടനയാണ് രാഹുൽ ഉയർത്തിക്കാട്ടിയത് എന്നാണ് ചിലരുടെ അവകാശവാദം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഉൾപ്പടെയുള്ളവർ ഈ ആരോപണം ഉന്നയിച്ച് സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ, ചൈനീസ് ഭരണഘടനയുടെ ചിത്രങ്ങൾ കൂടി ഒപ്പം ചേർത്തുവെച്ചായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റ്. യഥാർത്ഥത്തിൽ രാഹുൽ ഗാന്ധിയുടെ കയ്യിൽ ഉണ്ടായിരുന്നത് ചൈനീസ് ഭരണഘടനയല്ല. മറിച്ച്, ഈസ്റ്റേൺ ബുക്ക് കമ്പനി എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച ഇന്ത്യൻ ഭരണഘടനയുടെ പോക്കറ്റ് എഡിഷൻ ആണ്. കൂടുതൽ വിവരങ്ങൾ ചുവടെ വായിക്കാം.

അന്വേഷണം
ചുവന്ന പുറംചട്ടയോടു കൂടിയ ഭരണഘടനയുടെ ഏതെങ്കിലും എഡിഷൻ ഉണ്ടോ എന്ന് കീവേഡ് ഉപയോഗിച്ച് പരിശോധന നടത്തി. അങ്ങനെ, ഈസ്റ്റേൺ ബുക്ക് കമ്പനി (ഇ.ബി.സി.) എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽനിന്നും ഇത്തരമൊരു എഡിഷൻ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു.

ഇ.ബി.സി.യുടെ വെബ്സൈറ്റിന്റെ ലിങ്ക്:
https://www.ebcwebstore.com/product_info.php?products_id=100647&gad
ഈ സ്ഥാപനം പ്രസിദ്ധീകരിക്കുന്ന ഭരണഘടനയുടെ 'കോട്ട് പോക്കറ്റ് എഡിഷൻ' ചുവന്ന പുറംചട്ടയോട് കൂടിയതാണ്. ഈ പുസ്തകം രാഹുൽ ഗാന്ധിയുടെ കയ്യിൽ ഉണ്ടായിരുന്ന പുസ്തകവും സമാനമാണ്.

തുടർന്നുള്ള പരിശോധനയിൽ, ഇ.ബി.സി. ഡയറക്ടർമാർ അമിത് ഷായ്ക്ക് ഭരണഘടനയുടെ കോട്ട് പോക്കറ്റ് എഡിഷൻ സമ്മാനിക്കുന്നതിന്റെ ഒരു ചിത്രം സമൂഹ മാധ്യമമായ എക്സിൽനിന്നു ലഭിച്ചു.
മാത്രമല്ല, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ഇത് കൈയ്യിൽ പിടിച്ചുനിൽക്കുന്ന ഒരു ഫോട്ടോയും അന്വേഷണത്തിൽ ലഭിച്ചു. 2017 ജൂലൈയിൽ രാഷ്ട്രപതിയായി അധികാരമേറ്റ രാംനാഥ് കോവിന്ദിനെ മോദി സന്ദർശിച്ചിരുന്നു. ഈ സന്ദർശനവേളയിൽ നരേന്ദ്ര മോദിക്ക് രാഷ്ട്രപതി കോട്ട് പോക്കറ്റ് എഡിഷൻ സമ്മാനിച്ചതിന്റേതാണ് ചിത്രം.

രാംനാഥ് കോവിന്ദ് - നരേന്ദ്രമോദി കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള വാർത്തയുടെ ലിങ്ക്:
https://www.thestatesman.com/india/pm-modi-meets-president-ram-nath-kovind-1501055176.html#google_vignette
വാസ്തവം
രാഹുൽ ഗാന്ധി ചൈനീസ് ഭരണഘടന കയ്യിലേന്തി നിൽക്കുന്നതിന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇന്ത്യൻ ഭരണഘടനയുടെ കോട്ട് പോക്കറ്റ് എഡിഷൻ ആണ് രാഹുൽ ഗാന്ധിയുടെ കൈയ്യിൽ ഉണ്ടായിരുന്നത്.
ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ദി ക്വിൻറ് പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)
Content Highlights: Rahul Gandhi had in his hand a pocket edition of the Constitution of India published by the EBC
Published: 22 May 2024, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented