പാലക്കാട് ജില്ലയിലെ തൃത്താലയിൽ നടന്ന കോൺഗ്രസ് നേതൃയോഗത്തിനിടെ ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കൂട്ടത്തല്ല് നടന്ന ഈ യോഗത്തിൽനിന്ന് വി.ടി. ബൽറാം ഓടി രക്ഷപ്പെടുകയായിരുന്നു എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്.
'തൃത്താല കോൺഗ്രസ് നേതൃയോഗത്തിൽ കൂട്ടത്തല്ല്
ബൽറാം ഓടി രക്ഷപ്പെട്ടത് തലനാരിഴക്ക് ?? സമാധാനം പാലിക്കണമെന്ന് സന്ദീപ് വാര്യർ ??
വി ടി ബൽറാമിൻറെ നോമിനിയെ ഡിസിസി സെക്രട്ടറിയാക്കി; എ, ഐ വിഭാഗങ്ങൾ ബൽറാം ഗ്രൂപ്പുമായി തർക്കം, കൂട്ടത്തല്ല്' എന്ന കുറിപ്പോടെയാണ് പ്രചാരണം.

എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വി.ടി ബൽറാം ഈ യോഗത്തിൽ പങ്കെടുത്തിട്ടില്ല.
അന്വേഷണം
വൈറൽ പോസ്റ്റുകളിൽ പറയുന്ന തൃത്താലയിലെ നേതൃയോഗത്തിലുണ്ടായ സംഘർഷത്തെ കുറിച്ചാണ് ആദ്യം അന്വേഷിച്ചത്. ഇത് സംബന്ധിച്ച വാർത്ത 2025 ഫെബ്രുവരി 24-ന് മാതൃഭൂമിി ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. കോൺഗ്രസ് ഭരിക്കുന്ന കുമ്പിടി സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറി നടത്തിയ ആളെ ഡി.സി.സി. ഭാരവാഹിയാക്കിയതിലാണ് പ്രതിഷേധം ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡി.സി.സി. പ്രസിഡൻറ് എ. തങ്കപ്പൻ, കെ.പി.സി.സി. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, കെ.പി.സി.സി. നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രശ്‌നം ഉണ്ടായതെന്നും വാർത്തയിലുണ്ട്. വി.ടി. ബൽറാം യോഗത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നില്ല.
തൃത്താല നിയോജക മണ്ഡലം കോൺഗ്രസ് നേതൃയോഗത്തിലെ കയ്യാങ്കളി സംബന്ധിച്ച വാർത്തകളിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറിയുടെയും ഡി.സി.സി. അധ്യക്ഷന്റെയും മുന്നിൽവച്ചാണ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും അടിപിടിയും നടന്നതെന്നാണ് പറയുന്നത്. യോഗത്തിൽ വി.ടി. ബൽറാം പങ്കെടുത്തതായി വാർത്തയിൽ ഇല്ല.

തർക്കം നടന്ന യോഗത്തിൽ വി.ടി. ബൽറാം പങ്കെടുത്തിരുന്നോ എന്നറിയാനായി യോഗത്തിൽ ഉണ്ടായിരുന്ന പാലക്കാട് ഡി.സി.സി. പ്രസിഡൻറ് എ. തങ്കപ്പനെ ഫോണിൽ ബന്ധപ്പെട്ടു. 'പ്രചാരണം തികച്ചും തെറ്റാണ്. വി.ടി. ബൽറാം തൃത്താലയിൽ നടന്ന യോഗത്തിൽ പങ്കെടുത്തിട്ടുപോലും ഇല്ല.' എന്ന് അദ്ദേഹം വ്യക്തമാക്കി.
ലഭ്യമായ വിവരങ്ങളിൽനിന്ന് തൃത്താല കോൺഗ്രസ് നേതൃയോഗത്തിലെ സംഘർഷത്തിനിടെ വി.ടി. ബൽറാം ഓടി രക്ഷപ്പെട്ടു എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം ഈ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും വ്യക്തമായി.
വാസ്തവം
സംഘർഷമുണ്ടായ തൃത്താലയിലെ കോൺഗ്രസ് നേതൃയോഗത്തിൽ വി.ടി. ബൽറാം പങ്കെടുത്തിട്ടില്ല.
(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: The video shows V.T. Balram running away from this meeting, which was held in a crowded place
Published: 28 Feb 2025, 08:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented