ലോക്‌സഭ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കവെ സമൂഹ മാധ്യമങ്ങളിലും വാശിയേറിയ പ്രചാരണമാണ് നടക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നെറ്റിയിൽ കുറിയും കഴുത്തിൽ കാവി ഷാളും കഴുത്തിൽ മാലകളും അണിഞ്ഞ് നിൽക്കുന്ന ചിത്രമാണിത്. റായ്ബറേലിയിൽ നിന്നുളളതാണ് ഈ ചിത്രം എന്നാണ് അവകാശവാദം. 'റായ്ബറേലിയിൽ നിൽക്കുന്ന ആളെ വയനാട്ടുകാർക്ക് പരിചയമുണ്ടോ' എന്ന പരിഹാസ ചോദ്യവും ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്. എന്നാൽ ഈ പ്രചാരണം തീർത്തും വാസ്തവ വിരുദ്ധമാണ്. വിശദാംശങ്ങൾ ചുവടെ വായിക്കാം 

To advertise here,
placeholder
ഫേസ്ബുക്ക് പോസ്റ്റിൽ നിന്നുള്ള ചിത്രം

ഫേസ്ബുക്ക് പോസ്റ്റിൻറെ ആർക്കൈവ് ചെയ്ത ലിങ്ക്: https://archive.org/details/arc_20240524 

അന്വേഷണം

പ്രചരിക്കുന്ന ചിത്രം റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തതിൽനിന്ന് ഇതേ ചിത്രം ഉൾക്കൊള്ളുന്ന  ചില വാർത്തകൾ ലഭിച്ചു. ഉജ്ജൈനിലെ മഹാകാൽ ക്ഷേത്രത്തിൽ രാഹുൽ ഗാന്ധി ദർശനം നടത്താൻ പോയപ്പോൾ എടുത്ത ചിത്രമാണിത് എന്നാൽ വാർത്തയിലുള്ളത്.

https://www.ndtv.com/india-news/watch-rahul-gandhi-offers-prayers-at-mahakaleshwar-temple-in-ujjain-5181720 

placeholder
എൻഡിടിവി പ്രസിദ്ധീകരിച്ച വാർത്തയുടെ സ്‌ക്രീൻ ഷോട്ട്

2024 മാർച്ച് അഞ്ചിനായിരുന്നു രാഹുൽ ഗാന്ധി മഹാകാൽ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചതാകട്ടെ മാർച്ച് 17-നും. വയനാട്ടിലെ വോട്ടെടുപ്പ്  ഏപ്രിൽ 26-നും റായ്ബറേലിയിലേത് മെയ് 20-നുമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപായിരുന്നു ഉജ്ജൈനിൽ രാഹുൽ ഗാന്ധിയുടെ  ക്ഷേത്ര സന്ദർശനം എന്ന് വ്യക്തമാണ്. 

ഈ ചിത്രം ഇന്ത്യൻ യൂത്ത് കോൺഗ്രസും അവരുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്തിരുന്നു.  

 

വാസ്തവം 

രാഹുൽ ഗാന്ധിയുടെ ഈ ചിത്രം റായ്ബറേലിയിൽ നിന്നുള്ളതാണെന്ന പ്രചാരണം വ്യാജമാണ്.  ഉജ്ജൈനിലെ മാഹാകാലേശ്വർ ക്ഷേത്രത്തിൽ രാഹുൽ ദർശനം നടത്തിയപ്പോഴുള്ള ചിത്രമാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മുൻപായിരുന്നു ക്ഷേത്ര ദർശനം. 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഫാക്ട് ക്രസന്റോ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)