യെമനിലെ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക  വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 
 
''യമനിലെ ഹൂതികളെ തകർത്ത് അമേരിക്ക....
ചെങ്കടലിൽ നിന്നും യുദ്ധക്കപ്പൽ തൊടുത്തു യമൻറെ ആയുധപ്പുരകൾ ലക്ഷ്യമാക്കി മിസൈൽ....' എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം.

To advertise here,
placeholder
പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ  സ്‌ക്രീൻഷോട്ട്

https://www.facebook.com/61565845919642/videos/8845019048949991/

എന്നാൽ, പ്രചരിക്കുന്ന വീഡിയോ യെമനിലെ അമേരിക്കൻ ആക്രമണത്തിന്റേതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2024 ആഗസ്റ്റിൽ നടന്ന പെട്രോൾ പമ്പ് പൊട്ടിത്തെറിയുടെ ദൃശ്യമാണ് ഇത്.

അന്വേഷണം

വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ വീഡിയോ 2024 ആഗസ്റ്റ് 31 മുതൽ പ്രചരിക്കുന്നതായി വ്യക്തമായി. 'ദൈവമെ ഏഥനെ തീയിൽ നിന്നും രക്ഷിക്കണെ' എന്ന് അർത്ഥം വരുന്ന തലകെട്ടോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ  ചുവടെ കാണാം.

placeholder
വീഡിയോയിൽ നിന്നുള്ള സ്‌ക്രീൻഷോട്ട്

https://youtu.be/CLde2pcnnG4?si=iYYpdx4wsVNR-YZHf

തുടർന്ന് അന്വേഷിച്ചത് 2024 ഓഗസ്റ്റിൽ യെമനിലെ ഏഥനിൽ നടന്ന പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. 2024 ഓഗസ്റ്റ് 30-ന് തെക്കൻ യെമനിലെ ഏഥൻ ഗവർണറേറ്റിലെ പെട്രോൾ പമ്പിലാണ് സ്‌ഫോടനമുണ്ടായതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ലഭ്യമായി. മൻസൂറ ജില്ലയിലെ അൽ-തസീൻ സ്ട്രീറ്റിലെ പെട്രോൾ പമ്പിലെ തീപിടിത്തമാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നും അപകടത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏഥനിലെ പെട്രോൾ പമ്പ് സ്‌ഫോടനത്തിന്റെ മറ്റ് ചില ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പങ്കുവച്ചിട്ടുണ്ട്. സി.ജി.ടി.എൻ യൂറോപ്പിന്റെ വാർത്ത ചാനലിൽ പങ്കുവച്ച വീഡിയോ ചുവടെ കാണാം.

 

അമേരിക്ക യെമനിൽ നടത്തിയ ആക്രമണത്തെ കുറിച്ചും അന്വേഷിച്ചു. യെമന്റെ തലസ്ഥാന നഗരത്തിലുള്ള ഹൂതി കേന്ദ്രങ്ങളിൽ ഇക്കഴിഞ്ഞ ഡിസംബർ 26-ന് ആക്രമണം നടത്തിയതായി അമേരിക്കൻ സൈന്യം അറിയിച്ചിട്ടുണ്ട്. അമേരിക്കൻ യുദ്ധക്കപ്പലുകളും വാണിജ്യക്കപ്പലുകളും ആക്രമിച്ച വിമതരെയാണ് ലക്ഷ്യമിട്ടതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വാർത്താക്കുറിപ്പിൽ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച് സിബിഎസ് ന്യൂസ് പ്രസിദ്ധീകരിച്ച വാർത്ത ചുവടെ വായിക്കാം.

U.S. strikes Houthi targets in Yemen after American warships attacked, CENTCOM says - CBS News

വാസ്തവം

ലഭ്യമായ വിവരങ്ങളിൽനിന്നും അമേരിക്ക യെമനിൽ നടത്തിയ ആക്രമണത്തിന്റെ ദൃശ്യം എന്ന രീതിയിൽ പ്രചരിക്കുന്നത് യെമനിലെ ഏഥനിൽ നടന്ന പെട്രോൾ പമ്പ് പൊട്ടിത്തെറിയുടെ ദൃശ്യങ്ങളാണെന്ന് വ്യക്തമായി.  

( വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ  ഭാഗമായി ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)