പ്രശസ്ത നടൻ നസറുദ്ദീൻ ഷായുടെ മകൾ പശ്ചിമ ബംഗാളിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുന്നു എന്ന അവകാശവാദവുമായി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന സിപിഎം സ്ഥാനാർത്ഥിയായ സ്ത്രീയുടെ വീഡിയോ ആണ് ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത്.
അന്വേഷണം
വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തതിൽനിന്നു സമാനമായ മറ്റൊരു വീഡിലോ ലഭിച്ചു. ടിവി9 ബംഗ്ല സംപ്രേഷണം ചെയ്ത വാർത്താ വീഡിയോ ആണിത്. 'സൈറാ ഷാ ഹലീം ലോക്‌സഭാ ഇലക്ഷൻ 2024' എന്നാണ് ഈ വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. സൗത്ത് കൊൽക്കത്തയിൽ സിപിഎം സ്ഥാനാർത്ഥിയായ സൈറാ ഷായാണ് വീഡിയോയിലുള്ളത് എന്ന് സ്ഥിരീകരിച്ചു.
ടിവി9 ബംഗ്ലാ മെയ് 14ന് യൂട്യൂബിൽ അപ്ലോഡ് ചെയ്ത പ്രചാരണ വീഡിയോ ചുവടെ കാണാം.
https://www.youtube.com/watch?v=6F9ULu8W-MOs
പ്രശസ്ത സിനിമാ താരം നസറുദ്ദീൻ ഷായുടെ മകളാണോ സൈറ എന്നാണ് അടുത്തതായി പരിശോധിച്ചത്. കീ വേർഡ് സർച്ച് ചെയ്തതിൽനിന്ന് ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഡിഎൻഎ ഇന്ത്യ ന്യൂസിന്റെ യൂട്യൂബ് ചാനലിൽനിന്നു ലഭിച്ചു. ഇതിലെ വിവരങ്ങൾ അനുസരിച്ച് സൈറയുടെ പിതാവിന്റെ പേര് ലഫ്റ്റനൻറ് ജനറൽ സമീറുദ്ദീൻ ഷാ എന്നാണ്. നസറുദ്ദീൻ ഷായുടെ ജ്യേഷ്ഠനാണ് ഇദ്ദേഹം. മാത്രമല്ല, ഡെപ്യൂട്ടി ചീഫ് ഓഫ് ദി ആർമി സ്റ്റാഫ് എന്ന ഉയർന്ന പദവിയിൽ നിന്നാണ് സമീറുദ്ദീൻ ഷാ വിരമിച്ചത്. കൂടാതെ, പശ്ചിമ ബംഗാൾ നിയമാസഭ സ്പീക്കറായിരുന്ന ഹാഷിം അബ്ദുൾ ഹലീമിന്റെ മരുമകൾ കൂടിയാണ് സൈറ ഷാ ഹലീം.
2022-ൽ ബാലിഗുഞ്ച് നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ സൈറ മത്സരിച്ചിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിറകെ സൈറയ്ക്ക് പിന്തുണയുമായി നസറുദ്ദീൻ ഷാ രംഗത്തെത്തിയിരുന്നു. 2022 ഏപ്രിൽ അഞ്ചിന് ടൈംസ് എൻറർടൈൻ ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ട് വായിക്കാം.
നസറുദ്ദീൻ ഷായുടെ മകളെക്കുറിച്ചും അന്വേഷിച്ചു, ആദ്യ ഭ്യാര്യ പർവീൻ മുറാദിൽ ഹീബ ഷാ എന്ന് പേരുള്ള ഒരു മകളുണ്ട് അദ്ദേഹത്തിന്. രണ്ടാം ഭാര്യ രത്‌ന പാഠക് ഷായിൽ ഇമാദ് ഷാ, വിവാൻ ഷാ എന്നീ രണ്ട് ആൺമക്കളുമുണ്ട്. മകൾ ജനിച്ച് 53 വർഷത്തിന് ശേഷം നസറുദ്ദീൻ ഷാ അവരുടെ ജനന സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയത് 2023-ൽ വാർത്തയായിരുന്നു.
വാസ്തവം
സൗത്ത് കൊൽക്കത്തയിലെ സി.പി.എം സ്ഥാനാർത്ഥി സൈറ ഷാ ഹലിം പ്രശസ്ത നടൻ നസറുദ്ദീൻ ഷായുടെ മകളല്ല. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ സമീറുദ്ദീൻ ഷായുടെ മകൾ ആണ്.
(ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: Saira Shah, the CPM candidate in South Kolkata, is in the video
Published: 17 May 2024, 05:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented