ബോളിവുഡ് സിനിമാതാരവും ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽനിന്നുള്ള ലോക്‌സഭ എം.പിയുമായ കങ്കണ റണൗത്തിനെ ചണ്ഡിഗഢ്  വിമാനത്താവളത്തിൽവച്ച് സുരക്ഷ ഉദ്യോഗസ്ഥ മുഖത്തടിച്ചത് വലിയ വാർത്തയായിരുന്നു. സി.ഐ.എസ്.എഫ്. കോൺസ്റ്റബിൾ കുൽവിന്ദർ കൗർ ആണ് ഡ്യൂട്ടിക്കിടെ കങ്കണയെ മർദിച്ചത്. കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ വിവാദ പരാമർശങ്ങളാണ് ഇതിന് കാരണമെന്ന് കുൽവിന്ദർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെ, കങ്കണയുടേതെന്ന അവകാശവാദത്തോടെ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൈവിരലുകൾ പതിഞ്ഞ  കവിളിന്റെ ചിത്രങ്ങളാണിത്.  

To advertise here,
placeholder
പ്രചരിക്കുന്ന പോസ്റ്റിൻറെ സ്‌ക്രീൻഷോട്ട്

https://www.facebook.com/permalink.php?story_fbid=pfbid0xSjYtmSnjcUBdAbfuP6R3fGhspqRgtuta8f6cEXoonh8PQ88HXbmKVctnBwktUk4l&id=100006927466017&rdid=Xob09rC7xK2YOnkW 

സമാനമായി കങ്കണയുടേതെന്ന തരത്തിൽ പ്രചരിക്കുന്ന മറ്റൊരു ചിത്രമാണിത്.

placeholder
പ്രചരിക്കുന്ന പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്

https://www.facebook.com/suresh.mahapatra.52/posts/pfbid02XB8gkWN2kAfXoSEQeP4v5pXFacHFnTMoJgYUZQQjj9TeUtERamALLbABUztqmNobl?rdid=0CdETCiuMJLJbtE4 

അന്വേഷണം 

നിരവധി പേർ ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായി പരിശോധനയിൽ കണ്ടെത്തി. 

 

https://www.facebook.com/permalink.php?story_fbid=pfbid0htRxRwb9WZDvB5GAAo5ip3HfUqGQxWBiVM3ZA1ZgjJp3a1zEqF3iBGJ62qEgjfCFl&id=100011877049574&rdid=qIUgK5HKrVQ3NMHL 

ചിത്രം 1

placeholder

പ്രചരിക്കുന്ന ചിത്രം റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തതിൽനിന്ന് ഇതേ ചിത്രം ആഡ്‌സ് ഓഫ് ദി വേൾഡ് (adsoftheworld.com) എന്ന സൈറ്റിൽ പ്രസിദ്ധീകരിച്ചതായി കണ്ടു. ഇതിലെ ചിത്രത്തിൽ മുഖം ഉൾപ്പടെ കാണാവുന്നതാണ്. കങ്കണയല്ല മറിച്ച് പരസ്യ മോഡൽ ആണ് ചിത്രത്തിലുള്ളത്. ടു സ്ലാപ്പ് എന്ന പ്രൊഫഷണൽ ക്യാമ്പയിന്റെ ഭാഗമായി 2006 മെയ് 30-ന് പ്രസിദ്ധീകരിച്ച ചിത്രമാണിത് എന്നാണ് ഫോട്ടോയ്ക്ക് വിവരണമായി നൽകിയിരിക്കുന്നത്. ഈ ചിത്രം പ്രചരിക്കുന്ന ചിത്രവുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടിലും ഒരേ കമ്മൽ കാണാം. യഥാർത്ഥ ചിത്രം ക്രോപ്പ് ചെയ്താണ് തെറ്റായി പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമാകും.

placeholder
പ്രചരിക്കുന്ന ചിത്രവും യഥാർത്ഥ ചിത്രവുമായുള്ള താരതമ്യം

ആഡ്‌സ് ഓഫ് ദി വേൾഡ് സൈറ്റ് ലിങ്ക്-  https://www.adsoftheworld.com/campaigns/slap-two 

ചിത്രം 2 

placeholder

പരിശോധനയിൽ നോസ്പാൻക് എന്ന ബ്ലോഗിൽ (https://www.nospank.net/belinda.thm) ഈ ചിത്രം പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ബെലിന്റാസ് സ്റ്റോറി എന്ന പേരിൽ 2007 ഏപ്രിൽ മാസമാണ് ഇത് പ്രസിദ്ധീകരിച്ചത്. തന്റെ മകൾ നേരിട്ട അതിക്രമത്തെക്കുറിച്ചുള്ള ഒരമ്മയുടെ അനുഭവക്കുറിപ്പാണിതിൽ.  മുൻഭർത്താവിൻറെ പെൺസുഹൃത്ത് തങ്ങളുടെ കുഞ്ഞിനെ ഉപദ്രവിച്ചതിനെക്കുറിച്ചും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ഇതിൽ വിവരിക്കുന്നത്. ബ്ലോഗിലെ ചിത്രവുമായി പ്രചരിക്കുന്ന ചിത്രം താരതമ്യം ചെയ്തതിൽനിന്നും രണ്ടും ഒന്നാണെന്ന് വ്യക്തമായി. 

placeholder
പ്രചരിക്കുന്ന ചിത്രവും യഥാർത്ഥ ചിത്രവുമായുള്ള താരതമ്യം

വാസ്തവം

വർഷങ്ങൾക്ക് മുൻപേ തന്ന ഇൻറർനെറ്റിൽ ലഭ്യമായ ചിത്രങ്ങളാണ് കങ്കണയ്ക്ക് അടിയേറ്റതിന്റെതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. 


(തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)