തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തുമ്പോൾ ബോളിവുഡ് നടിയും ഹിമാചലിലെ മണ്ഡി മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥിയുമായ കങ്കണ റണൗത്തിന്റെ ഒരു ചിത്രം അതിവ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിൽ കങ്കണയ്ക്കൊപ്പമുള്ളത് അധോലോക കുറ്റവാളി അബു സലീം ആണെന്നാണ് ആരോപണം.
അന്വേഷണം
കങ്കണ,അബുസലിം എന്നീ പേരുകൾ ഉപയോഗിച്ച് കീ വേർഡ് സർച്ച ചെയ്തതിൽനിന്നു മാധ്യമ പ്രവർത്തകനായ മാർക്ക് മാന്വലിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ലഭിച്ചു.
Hyper link: https://perma.cc/W5X3-AC-UZ
2020 സെപ്തംബർ 17-നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കങ്കണയ്ക്കൊപ്പം ചിത്രത്തിലുള്ള വ്യക്തി താനാണെന്നാണ് മാർക്ക് ഈ പോസ്റ്റിൽ വ്യക്തമാക്കുന്നത്.
2017-ൽ ഹഫിംഗ്ടൺ പോസ്ററിന് വേണ്ടി താനെഴുതിയ ലേഖനത്തിലും ഫേസ്ബുക്ക് പോസ്റ്റിലും നൽകിയ ചിത്രമാണ് ഇതെന്നും ഈ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണമാണ് നടത്തുന്നത് എന്നുമാണ് മാർക്ക് പോസ്റ്റിൽ പറയുന്നത്. 2006-ലായിരുന്നു കങ്കണയുടെ സിനിമാ പ്രവേശം അതിനും വർഷങ്ങൾക്ക് മുൻപ് 2002-ൽ തന്നെ അബു സലിം പിടിയിലാവുകയും അഴിക്കുള്ളിലാവുകയും ചെയ്തിട്ടുണ്ടെന്നും മാർക്ക് പോസ്റ്റിൽ പറയുന്നു.
പ്രചരിക്കുന്ന പോസ്റ്റിലെ വ്യക്തിയുടെ ചിത്രവും അബു സലീമിൻറെ ചിത്രവുമായി താരതമ്യം ചെയ്താൽ രണ്ടും വ്യത്യസ്ത വ്യക്തികളാണെന്ന് ബോധ്യമാകും.

വാസ്തവം
പ്രചരിക്കുന്ന ചിത്രത്തിൽ കങ്കണ റണൗത്തിനൊപ്പമുള്ളത് അധോലോക കുറ്റവാളി അബു സലീമല്ല മറിച്ച് മാധ്യമ പ്രവർത്തകനായ മാർക്ക് മാന്വൽ ആണ്.
(തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ദി ക്വിൻറ് പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)
Content Highlights: It is alleged that underworld criminal Abu Salim is with Kangana in the picture | Fact Check
Published: 30 May 2024, 06:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented