റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI) 5000 രൂപയുടെ നോട്ടുകൾ ഇറക്കാൻ പോകുന്നു എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. പച്ചനിറത്തിലുള്ള 5000 രൂപ നോട്ടിന്റെ ചിത്രം ഉൾപ്പടെയാണ് പ്രചാരണം. എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 

To advertise here,
placeholder
പ്രചരിക്കുന്ന പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്

ലിങ്ക്: https://x.com/PANDITVIVEKj/status/1873944722118762778

അന്വേഷണം 

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പിനാണ് ബാങ്ക് നോട്ടുകളും നാണയങ്ങളും പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട ചുമതലയുള്ളത്. പുതിയ നോട്ട് സംബന്ധിച്ച് വകുപ്പ് പ്രഖ്യാപനം നടത്തിയതായി റിപ്പോർട്ടുകളൊന്നും കണ്ടെത്തിയില്ല. തുടർന്ന് ആർ.ബി.ഐയുടെ വെബ്‌സൈറ്റ് പരിശോധിച്ചു. സൈറ്റിൽ നൽകിയിരിക്കുന്ന വാർത്താക്കുറിപ്പുകളിലും പുതിയ നോട്ട് ഇറക്കുന്നത് സംബന്ധിച്ച വിവരങ്ങളില്ല. രാജ്യത്ത് ഇതുവരെ പുറത്തിറക്കിയിട്ടുള്ള നോട്ടുകളുടെ ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ ആർ.ബി.ഐയുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. 

https://rbi.org.in/Scripts/pm_republicindia.aspx 

പ്രചരിക്കുന്ന ചിത്രത്തിന്റെ ഉറവിടം സംബന്ധിച്ചാണ് തുടർന്ന് അന്വേഷിച്ചത്. SuperDuper_Bruh എന്ന റെഡ്ഡിറ്റ് അക്കൗണ്ടിൽനിന്ന് 2024 സെപ്തംബർ 16-ന് പോസ്റ്റ് ചെയ്ത ചിത്രമാണിത്. പോസ്റ്റിൽ ഇത് തന്റെ ആശയമാണെന്ന് അയാൾ രേഖപ്പെടുത്തിയിട്ടുണ്ട്.  

placeholder
റെഡ്ഡിറ്റ് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് 

https://www.reddit.com/r/banknotedesigns/comments/1fhtrm8/my_concept_of_a_5000_indian_rupee_note_front_side/?utm_

ആർ.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം, ഇന്ത്യയിൽ 1,000, 5,000, 10,000 രൂപ നോട്ടുകൾ 1950-കളിൽ പ്രചാരത്തിൽ ഉണ്ടായിരുന്നു. പിന്നീട് 1978-ൽ ഇവ പിൻവലിച്ചു.

placeholder

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. 

വാസ്തവം

ആർ.ബി.ഐ. 5000 രൂപ നോട്ടുകൾ ഇറക്കുന്നു എന്ന പ്രചാരണം വ്യാജമാണ്. പുതിയ നോട്ട് ഇറക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല.  പ്രചരിക്കുന്ന ചിത്രം SuperDuper_Bruh എന്ന റെഡ്ഡിറ്റ് അക്കൗണ്ടിൽനിന്ന് 2024 സെപ്തംബർ 16ന് പോസ്റ്റ് ചെയ്തതാണ്.