ഇക്കഴിഞ്ഞ ജൂൺ നാലിനായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം പുറത്ത് വന്നത്. അവകാശവാദങ്ങളെ അസ്ഥാനത്താക്കി 293 സീറ്റിൽ എൻ.ഡി.എ സഖ്യത്തിന് ഒതുങ്ങേണ്ടി വന്നു. 240 സീറ്റ് മാത്രം നേടിയ ബി.ജെ.പിക്ക് സർക്കാർ രൂപീകരണത്തിന് വേണ്ട കേവല ഭൂരിപക്ഷം തികയ്ക്കാൻ സഖ്യകക്ഷികളുടെ പിന്തുണവേണം. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുടെയുടെയും (16 സീറ്റ് ) നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന്റെയും (12 സീറ്റ്) പിന്തുണ ഉണ്ടെങ്കിലേ സർക്കാർ രൂപീകരണം സാധ്യമാകൂ. 

To advertise here,

ഈ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിൽ ചില ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. രാഹുൽ ഗാന്ധി, അഖിലേഷ് യാദവ് എന്നീ ഇന്ത്യ സഖ്യ നേതാക്കളുമായി ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി എന്നാണ് അവകാശവാദം. ഇന്ത്യ സഖ്യത്തിലേക്ക് ടി.ഡി.പി. പോകുമെന്ന തരത്തിൽ പ്രചരിക്കുന്ന ഈ പോസ്റ്റുകളുടെ വാസ്തവം പരിശോധിക്കാം. 

പ്രചരിക്കുന്ന പോസ്റ്റുകൾ - 
https://www.facebook.com/photo/?fbid=2024967757917997&set=a.150343318713793 

https://www.facebook.com/photo?fbid=446600944785432&set=gm.1001555624457837&idorvanity=743192790294123 

https://x.com/Rakeshjeeinc/status/1798289054813016463  

https://www.facebook.com/photo/?fbid=446600944785432&set=gm.1001555624457837&idorvanity=743192790294123 

അന്വേഷണം

ചന്ദ്രബാബു നായിഡു ഇന്ത്യ സഖ്യത്തിന്റെ ഭാഗമാകുന്നതിനായി രാഹുൽ ഗാന്ധി, അഖിലേഷ് യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി എന്ന തരത്തിൽ വിശ്വസനീയമായ വിവരങ്ങളൊന്നും ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതു വരെ ലഭിച്ചിട്ടില്ല. അതേസമയം, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു എന്നിവരുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്ന തരത്തിൽ ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.  

https://www.abplive.com/videos/elections/lok-sabha-elections-2024-results-akhilesh-yadav-will-meet-chandrababu-naidu-today-2707806 

https://www.youtube.com/watch?v=XlecezqEhqo 

പ്രചരിക്കുന്ന പോസ്റ്റുകൾ വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കാം. ചന്ദ്രബാബു നായിഡുവിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചുവെങ്കിലും അടുത്ത ദിവസങ്ങളിലായി അദ്ദേഹം രാഹുൽ, അഖിലേഷ് എന്നിവരെ കണ്ടതായി പോസ്റ്റുകളൊന്നുമില്ല. അതേസമയം, 2024 ജൂൺ അഞ്ചിന് നടത്തിയ വാർത്താ സമ്മേളനത്തിൽ ടി.ഡി.പി. അധ്യക്ഷൻ തങ്ങൾ എൻ.ഡി.എയിൽ ആണെന്നും യോഗത്തിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. തുടർന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന എൻ.ഡി.എ. യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. ടി.ഡി.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുമുണ്ട്. 

 

 

 


ചിത്രം 1 

അഖിലേഷ് യാദവ് ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി എന്ന വിവരണത്തോടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്. എന്നാൽ ഈ ചിത്രം ഇപ്പോഴത്തേതല്ല. ഏതാനും വർഷങ്ങൾക്ക് മുൻപുള്ളതാണ് എന്നതാണ് യാഥാർഥ്യം. 2019 മെയ് 18-ന് എൻ.ഡി.ടി.വി പ്രസിദ്ധീകരിച്ചൊരു വാർത്തയിൽ ഇതേ ചിത്രം നൽകിയിട്ടുണ്ട്. അന്നേ ദിവസം ലഖ്‌നൗവിൽവച്ച് നായിഡു സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ബഹുജൻ സമാജ്വാദി പാർട്ടി അധ്യക്ഷ മായാവതി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഇത്. 

placeholder
എൻഡിടിവി പ്രസിദ്ധീകരിച്ച വാർത്തയുടെ സ്‌ക്രീൻഷോട്ട്

കൂടിക്കാഴ്ചയുടെ ചിത്രം അഖിലേഷ് യാദവ് തൻറെ എക്‌സ് അക്കൗണ്ടിലും (നേരത്തെ ട്വിറ്റർ) പങ്കുവച്ചിരുന്നു. 

 

ഇത് സംബന്ധിച്ച മറ്റ് മാധ്യമ വാർത്തകളും കാണാം. 

https://x.com/ANINewsUP/status/1129718710845882368 

https://www.india.com/lok-sabha-elections-2019-india/chandrababu-naidu-meets-rahul-gandhi-akhilesh-yadav-and-mayawati-among-others-discusses-anti-bjp-front-in-post-election-scenario-3662210/ 

https://www.news18.com/news/politics/after-meeting-rahul-gandhi-chandrababu-naidu-calls-on-akhilesh-yadav-mayawati-in-coalition-building-efforts-2146245.html 

ചിത്രം 2 

placeholder

രാഹുൽ ഗാന്ധിയെ ഷാൾ അണിയിച്ച് ഉപഹാരം കൈമാറുന്ന ചാന്ദ്രബാബു നായിഡുവിന്റെ ചിത്രമാണിത്. ചിത്രം റിവേഴ്‌സ് ഇമേജ് പരിശോധന നടത്തിയതിൽനിന്നു ദേശീയ വാർത്ത ഏജൻസിയായ എ.എൻ.ഐ. ഇതേ ചിത്രം പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. 2019 ജനുവരി എട്ടിന് എക്‌സിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് നൽകിയ വിവരണം- ' ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി'' എന്നാണ്.


 
തുടരന്വേഷണത്തിൽ ഇരുവരുടെയും കൂടിക്കാഴ്ച സംബന്ധിച്ച മാധ്യമവാർത്തകൾ ലഭിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കെതിരായ മുന്നണി രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൂടിക്കാഴ്ച എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.  

placeholder
ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്‌ക്രീൻഷോട്ട്

https://x.com/ndtv/status/1082638850797621248 

വാസ്തവം

ചന്ദ്രബാബു നായിഡു ഇന്ത്യ സഖ്യനേതാക്കളുമായി കൂടിക്കാഴ്ച നടത്തി എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ 2019-ലേതാണ്. 

(തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഫാക്ട്‌ലി പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)