പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടിയായ 'ഓപ്പറേഷൻ സിന്ദൂർ' ദൗത്യത്തിന് മെയ് 7-ന് ഒരു വർഷം തികഞ്ഞു. കഴിഞ്ഞ വർഷം നടന്ന ദൗത്യത്തിലൂടെ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒൻപത് ഭീകരതാവളങ്ങളാണ് തകർത്തത്. ഒന്നാം വാർഷികത്തോടനുബന്ധിച്ച്, ഭീകരാക്രമണത്തിന് മറുപടി നൽകുന്നതിൽ ഇന്ത്യൻ സേന കാട്ടിയ ധീരതയെയും കൃത്യതയെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ഔദ്യോഗിക എക്സ് പേജിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.
ഇതിനിടെ കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാളിൻ്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി.”പാകിസ്ഥാൻ കാരണം നാല് റഫാലുകൾ ഇന്ത്യക്ക് നഷ്ടമായിട്ടുണ്ട്.ആഗോളതലത്തിൽ ഇന്ത്യയെ അവർ ഒരു ഭീകര രാഷ്ട്രമായി ചിത്രീകരിക്കുകയാണ്. ഇതിനു പകരമായി പാകിസ്ഥാനിലേക്കുള്ള വെള്ളം തടയുകയല്ലാതെ ഇന്ത്യക്ക് മറ്റ് പോംവഴികളില്ല” എന്ന് രൺധീർ ജയ്സ്വാൾ പറയുന്നതാണ് ദൃശ്യങ്ങളിൽ.
എന്നാൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഡിജിറ്റലി മാനിപ്പുലേറ്റഡ് ആണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
അന്വേഷണം
ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായതായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ സ്ഥിരീകരിച്ചിരുന്നു. 2025 മെയ് അവസാന വാരം സിംഗപ്പൂരിൽ നടന്ന 'ഷാങ്‌ഗ്രി-ലാ ഡയലോഗിനിടെ' അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല, നാല് റഫാൽ വിമാനങ്ങൾ ഉൾപ്പെടെ ആറ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു എന്ന പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ അവകാശവാദം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം ഈ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പ്രചരിക്കുന്ന സന്ദേശത്തിൽ അവകാശപ്പെടുന്നതുപോലെ, ഇന്ത്യയ്ക്ക് റഫാൽ വിമാനങ്ങൾ നഷ്ടമായിരുന്നു എന്ന് വിദേശകാര്യവക്താവ് തന്നെ സമ്മതിച്ചിരുന്നെങ്കിൽ അത് വാർത്തയാകുമായിരുന്നു. എന്നാൽ അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെയില്ല.
വൈറലായ ദൃശ്യങ്ങളിൽ ഓൾ ഇന്ത്യ റേഡിയോയുടെ ലോഗോ കാണാം. ഇതിൽ രൺധീർ ജയ്സ്വാൾ ധരിച്ചിരിക്കുന്ന അതേ വസ്ത്രത്തിൽ അദ്ദേഹം വാർത്താ സമ്മേളനം നടത്തിയതിന്‍റെ വീഡിയോ ആകാശവാണിയുടെ ഔദ്യോഗിക എക്സ് പേജിൽ 2026 മെയ് 7-ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാട് വിശദീകരിച്ച് ജയ്‌സ്വാൾ നടത്തിയ വാർത്താ സമ്മേളനമാണിത്. ഇതിൽ എവിടെയും പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നപോലൊരു പരാമർശമില്ല എന്നതിനാൽ തന്നെ, വൈറൽ ദൃശ്യങ്ങൾ യഥാർത്ഥമല്ലെന്ന നിഗമനത്തിലെത്താം.
യഥാർത്ഥ വീഡിയോയിൽ പറയുന്നത് :
"സിന്ധു നദീജല കരാറിലെ ഇന്ത്യയുടെ നിലപാട് സുസ്ഥിരമാണ്. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്ഥാൻ നൽകുന്ന പിന്തുണയ്ക്ക് മറുപടിയായാണ് സിന്ധു നദീജല കരാർ (IWT) മരവിപ്പിച്ചത്. അതിർത്തി കടന്നുള്ള ഭീകരവാദത്തിനുള്ള പിന്തുണ ഉപേക്ഷിക്കാൻ പാകിസ്ഥാൻ തയ്യാറാകണം."
തുടർന്ന് വൈറൽ വീഡിയോ എഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് പരിശോധിച്ചു. വൈറൽ വീഡിയോയിലെ സംഭാഷണം 99.2 ശതമാനം എഐ നിർമ്മിതമാണ് എന്ന ഫലമാണ് ലഭിച്ചത്. പരിശോധനാഫലം ചുവടെ കാണാം
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യക്ക് 4 റഫാൽ വിമാനങ്ങൾ നഷ്ടമായി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു എന്ന പ്രചാരണം തീർത്തും വ്യാജമാണെന്ന് കേന്ദ്ര സർക്കാറിന്‍റെ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയും ഔദ്യോഗിക എക്സ് ഹാൻറിലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
വാസ്തവം
ഈ പ്രചാരണം വ്യാജമാണ്. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാട് വിശദീകരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: Operation Sindoor successfully targeted nine terror camps in May 2025., Viral video claiming India lost 4 Rafale jets is digitally manipulated., AI detection tools confirmed 99.2% probability of synthetic audio., Official statements from the Ministry of External Affairs confirm the video is fake., Randhir Jaiswal's original speech addressed the Indus Waters Treaty, not aircraft losses.
Published: 09 May 2026, 10:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented