ഇക്കഴിഞ്ഞ ജൂൺ ആറിനായിരുന്നു ചണ്ഡിഗഢ് വിമാനത്താവളത്തിൽ ബോളിവുഡ് നടിയും ബി.ജെ.പി. എം.പിയുമായ കങ്കണ റണൗത്തിനെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സി.ആർ.പി.എഫ്. കോൺസ്റ്റബിൾ കുൽവിന്ദർ കൗർ മുഖത്തടിച്ചത്. ഇത് വലിയ വാർത്തയാവുകയും കുൽവിന്ദറിനെ ജോലിയിൽനിന്ന് ഉടനടി സസ്പൻറ് ചെയ്യുകയും ചെയ്തു. കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ വിവാദ പരാമർശമാണ് സംഭവത്തിന് കാരണമെന്നായിരുന്നു കുൽവിന്ദർ വ്യക്തമാക്കിയത്.
ഈ വിഷയവുമായി ബന്ധപ്പെടുത്തി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവർക്കൊപ്പം നിൽക്കുന്ന ഒരു യുവതിയുടെ ചിത്രമാണിത്. കങ്കണയെ മർദിച്ച കുൽവിന്ദർ കൗർ ആണിത് എന്നാണ് അവകാശവാദം. യാഥാർഥ്യം അന്വേഷിച്ച് മാതൃഭൂമി ഫാക്ട് ചെക്കിന്റെ ടിപ് ലൈനിൽ (8594006262) ലഭിച്ച ഈ സന്ദേശത്തിന്റെ വാസ്തവം പരിശോധിക്കാം.
അന്വേഷണം
പ്രചരിക്കുന്ന പോസ്റ്റിൽ നൽകിയിരിക്കുന്ന ക്യാപ്ഷൻ ഉപയോഗിച്ച് കീ വേർഡ് സർച്ച് ചെയ്തതിൽനിന്നു നിരവധി പേർ ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതായി കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രം റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തതിൽനിന്നു കോൺഗ്രസ് നേതാവായ ദിവ്യ മഹിപാൽ മന്ദേർനയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതേ ചിത്രം കണ്ടെത്തി. രാജസ്ഥാനിലെ ഒസിയനിൽനിന്നുള്ള മുൻ എം.എൽ.എ. ആയിരുന്നു ദിവ്യ. 2024 ഫെബ്രുവരി 14-നാണ് ദിവ്യ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രചരിക്കുന്ന ചിത്രം കൂടാതെ സോണിയ ഗാന്ധിക്കൊപ്പമുള്ള മറ്റ് ചിത്രങ്ങളും ദിവ്യയുടെ ഇൻസ്റ്റഗ്രാമിലും എക്‌സിലുമായി (നേരത്തെ ട്വിറ്റർ) പങ്കുവെച്ചിട്ടുണ്ട്.
രാജ്സ്ഥാനിൽനിന്നു രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനായി നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയതാണ് സോണിയ ഗാന്ധി എന്നാണ് ദിവ്യയുടെ പോസ്റ്റിൽ നൽകിയിരിക്കുന്ന ക്യാപ്ഷനിൽനിന്നു വ്യക്തമാകുന്നത്. ഈ സൂചനകൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ സോണിയ ഗാന്ധിയുടെ നാമനിർദേശ പത്രികാ സമർപ്പണം സംബന്ധിച്ച വാർത്തകൾ കണ്ടെത്തി. ഫെബ്രുവരി 14-നായിരുന്നു സോണിയ ഗാന്ധി മക്കളായ രാഹുൽ, പ്രിയങ്ക എന്നിവർക്കൊപ്പം രാജസ്ഥാനിലെത്തി പത്രിക സമർപ്പിച്ചത്.
തന്റെ ചിത്രം ഉപയോഗിച്ച് നടക്കുന്ന വ്യാജപ്രചാരണം സംബന്ധിച്ച് ദിവ്യ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വാസ്തവം
രാജസ്ഥാനിലെ കോൺഗ്രസ് നേതാവ് ദിവ്യ മഹിപാൽ മന്ദേർനയുടെ ചിത്രമാണ് കങ്കണ റണൗത്തിനെ മർദിച്ച സി.ആർ.പി.എഫ്. കോൺസ്റ്റബിൾ കുൽവിന്ദർ കൗറിന്റേത് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.
Content Highlights: Picture of a young woman standing with Congress leaders Sonia Gandhi, Rahul and Priyanka
Published: 14 Jun 2024, 06:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented