തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ നരേന്ദ്ര മോദി നടത്തിയ വിദ്വേഷപ്രസംഗങ്ങളെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹിൻ സിങ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. മറ്റൊരു പ്രധാനമന്ത്രിയും പൊതുസംവാദങ്ങളുടെ അന്തസ്സ് ഇങ്ങനെ കളഞ്ഞിട്ടില്ലെന്നായിരുന്നു അദ്ദേഹം മോദിക്കെതിരായി പറഞ്ഞത്. മൻമോഹൻ സിങ്ങിന്റെ ഈ പ്രതികരണമുയർത്തി അദ്ദേഹത്തെ വ്യക്തിപരമായി കടന്നാക്രമിച്ചുകൊണ്ട് ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
തലപ്പാവ് ധരിച്ചൊരാൾ സോണിയയുടെ പാദം സ്പർശിക്കുന്നൊരു ചിത്രത്തോടൊപ്പം ആണിത്. മൻമോഹൻ സിങ്ങാണ് ചിത്രത്തിലുള്ള വ്യക്തി എന്ന തരത്തിലാണ് പ്രചാരണം. എന്നാലിത് തീർത്തും തെറ്റാണ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങല്ല ഈ ചിത്രത്തിലുള്ളത്.
https://www.facebook.com/groups/hinduparivarofficial/posts/1867076413806027/
അന്വേഷണം
കാവിനിറത്തിലുള്ള തലപ്പാവ് ധരിച്ചൊരാളാണ് സോണിയ ഗാന്ധിയുടെ പാദം സ്പർശിക്കുന്നത്. സോണിയക്ക് പിറകിലായി രാഹുൽ ഗാന്ധിയെയും ചിത്രത്തിൽ കാണാം. ഇതേ ചിത്രം ഉപയോഗിച്ച് മുൻപും വ്യാജ പ്രചാരണങ്ങൾ നടന്നിട്ടുണ്ട്.
സ്റ്റോക്ക് ഇമേജ് വെബ്‌സൈറ്റായ ഗെറ്റി ഇമേജസിൽ ഈ ചിത്രം ലഭ്യമാണ്. 2011-ൽ നടന്ന യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ അനുമോദന പരിപാടിയിൽ നിന്നുള്ളതാണ് ഈ ചിത്രമെന്നാണ് അടിക്കുറിപ്പിൽ പറയുന്നത് . ഈ ചിത്രത്തിൽ കാണുന്നത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അല്ല. മറിച്ച്, കോൺഗ്രസ് പ്രവർത്തകനാണ്.
പ്രസ്തുത പരിപാടിയിൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങും പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ചിത്രം താഴെ കാണാം.
അദ്ദേഹത്തിൻറെ ജാക്കറ്റിന്റെയും തലപ്പാവിന്റെയും നിറം വ്യത്യസ്തമാണ്. സോണിയ ഗാന്ധിയുടെ കാൽ തൊട്ട് തൊഴുന്ന കോൺഗ്രസ് പ്രവർത്തകന്റെ തലപ്പാവ് കാവിനിറമുള്ളതാണ്. അതേസമയം, മൻമോഹൻ സിങ് ധരിച്ചതാകട്ടെ ചാര നിറത്തിലുള്ളതും.
നിഗമനം
മൻമോഹൻ സിങ് സോണിയ ഗാന്ധിയുടെ കാൽതൊട്ട് വന്ദിക്കുന്നു എന്ന തരത്തിൽ നടക്കുന്ന പ്രചാരണം വ്യാജമാണ്. 2011-ൽ യൂത്ത് കോൺഗ്രസ് ഭാരവാഹികളെ അനുമോദിക്കുന്ന പരിപാടിയിൽ നിന്നുള്ള ചിത്രമാണിത്. മൻമോഹൻ സിങ്ങല്ല, മറിച്ച് ഒരു പാർട്ടി പ്രവർത്തകനാണ് സോണിയക്കൊപ്പം ചിത്രത്തിലുള്ളത്.
(തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഫാക്ട് ക്രസൻറോ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)
Content Highlights: Picture of a man wearing a turban touching Sonia's feet
Published: 10 Jun 2024, 06:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented