ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വെങ്കല പ്രതിമയുടേതെന്നോണം ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഈ പ്രതിമ അനാച്ഛാദനം ചെയ്തു എന്ന അവകാശവാദത്തോടെയാണ് ചിത്രം പ്രചരിക്കുന്നത്.

ആർക്കൈവ് ലിങ്ക് - https://www.facebook.com/photo.php?fbid=1196891368676990&set=a.517883769911090&type=3&thea-ter
ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഈ വൈറൽ ചിത്രം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് നിർമിച്ചതാണ്.
അന്വേഷണം
ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി കീ വേർഡ് സർച്ച് ചെയ്തു. തുടർന്ന് റൊണാൾഡോയുടെ പ്രതിമ അനാച്ഛാദനം ചെയ്തതുമായി ബന്ധപ്പെട്ട പല വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു. ഗോവയിലും CR7 മ്യൂസിയം, മദീര വിമാനത്താവളം എന്നിവിടങ്ങളിലും സ്ഥാപിച്ച ക്രിസ്റ്റ്യാനോയുടെ പ്രതിമ അനാച്ഛാദനം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. താരത്തിന്റെ 40-ാം ജന്മദിനത്തോടനുബന്ധിച്ച് ന്യൂയോർക്ക് നഗരത്തിലെ ടൈംസ് സ്‌ക്വയറിൽ അനാച്ഛാദനം ചെയ്ത 12 അടി ഉയരമുള്ള പ്രതിമയാണ് ഇതിൽ ഏറ്റവും പുതിയത്.
അതേസമയം, പ്രചരിക്കുന്ന ചിത്രത്തിൽ കാണുന്ന പ്രതിമയെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും തന്നെ കണ്ടെത്താനായില്ല. ക്രിസ്റ്റ്യാനോയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചെങ്കിലും ഈ പ്രതിമയുടെ ചിത്രമോ മറ്റ് വിവരങ്ങളോ അവയിൽ ഇല്ല. പ്രചരിക്കുന്ന ചിത്രം റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തു നോക്കിയെങ്കിലും ഫലം കണ്ടില്ല. പ്രസ്തുത ചിത്രം സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചതായേക്കാമെന്ന സൂചനയാണ് ഇത് നൽകിയത്.
പ്രചരിക്കുന്ന ചിത്രം സൂക്ഷമായി പരിശോധിച്ചാൽ അതിൽ പല അപാകതകളും ഉള്ളതായി കാണാം. ഉദാഹരണത്തിന് ചിത്രത്തിൽ പ്രതിമയുടെ അടിഭാഗത്തായി ഏതാനും മനുഷ്യർ നിൽക്കുന്നുണ്ട്. എന്നാൽ ഈ മനുഷ്യരൂപങ്ങൾ വികലമായാണ് കാണപ്പെടുന്നത്. മാത്രമല്ല ആ പ്രദേശത്ത് കാണുന്ന സൈൻ ബോർഡുകളിലെ എഴുത്ത് വായിക്കാൻ കഴിയാത്തതുമാണ്. AI ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങളുടെ ലക്ഷണങ്ങളാണിവ.
സൈറ്റ് എഞ്ചിൻ, ഹൈവ് എന്നീ AI ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് വൈറൽ ചിത്രം AI നിർമ്മിതമാണോ എന്ന് പരിശോധിച്ചു. ചിത്രം നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ചതാകാനാണ് സാധ്യത എന്ന ഫലങ്ങളാണ് ലഭിച്ചത്.


വാസ്തവം
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചരിക്കുന്ന ചിത്രം അക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമിച്ചതാണെന്ന് വ്യക്തമായി.
(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: The photo is circulating claiming that the world's largest statue has been unveiled
Published: 08 Mar 2025, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented