ചെങ്കൊടികളുമായി നൂറുകണക്കിന് പേർ അണിനിരന്നൊരു റാലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബംഗാളിൽ നടന്ന ഇടത് പാർട്ടികളുടെ റാലി എന്ന വാദത്തോടെയാണ് ഇത് പ്രചരിക്കുന്നത്. 
'ബംഗാളിന്റെ മണ്ണിൽ അന്ധകാരത്തിന്റെ അവസാനമായി ,
വീണ്ടും ഉദിച്ചുയരുക തന്നെ ചെയ്യും...ചെങ്കൊടി പ്രസ്ഥാനം ?
കരുത്തോടെ കൂടുതൽ
കരുത്തോടെ ...' എന്നാണ് പ്രചരിക്കുന്ന പോസ്റ്റിലെ വിവരണം

To advertise here,

 

വിശദാംശങ്ങൾ ചുവടെ വായിക്കാം.

അന്വേഷണം

വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തതിൽനിന്നു എസ്‌കെ വീഡിയോ എന്ന യൂട്യൂബ് ചാനലിൽ ഇതേ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്നൊരു വീഡിയോ കണ്ടെത്തി. 'ഖമ്മം സിപിഐ (എംഎൽ) മാസ് ലൈൻ റാലി' എന്നാണ് ഇതിന് തലക്കെട്ട് നൽകിയിരിക്കുന്നത്. വീഡിയോ ചുവടെ കാണാം. 

 

യൂട്യൂബ് ചാനലിലെ വീഡിയോയ്ക്ക് കൂടുതൽ വ്യക്തതയുള്ളതിനാൽ ഇത് സൂക്ഷ്മമായി പരിശോധിച്ചു. വീഡിയോ ചിത്രീകരിച്ചിരിക്കുന്ന കെട്ടിടത്തിന് സമീപമായി നീല നിറത്തിലുള്ള ബോർഡ് കാണാനായി. ഇതിൽ തെലുങ്ക് അക്ഷരങ്ങളാണുള്ളത്. ഇതിൽനിന്നു വാക്കുകൾ ഗൂഗിൾ ലെൻസിന്റെ സഹായത്തോടെ കോപ്പി ചെയ്ത് എടുത്ത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ Dr. Samineni എന്ന വാക്കാണ് ലഭിച്ചത്. ഇതിനൊപ്പം ഖമ്മം കൂടി ചേർത്ത് ഗൂഗിൾ മാപ്പിൽ തിരഞ്ഞപ്പോൾ വീഡിയോ ഷൂട്ട് ചെയ്ത സ്ഥലം കണ്ടെത്താനായി. വീഡിയോയിൽ കാണുന്ന നീലനിറത്തിലുള്ള ബോർഡുള്ള ക്ലിനിക്, എതിർവശത്തെ മെഡിക്കൽ ഷോപ്പ്, റോഡിലെ ട്രാഫിക് പൊലീസ് ഷെഡ് എന്നിവയെല്ലാം ഗൂഗിൾ മാപ്‌സിൽ കണ്ടെത്തി. വീഡിയോയും ഗൂഗിൾ മാപ് ചിത്രങ്ങളും തമ്മിലുള്ള താരതമ്യം ചുവടെ ചേർക്കുന്നു.

https://www.google.com/maps/@17.2508551,80.1441647,3a,75y,186.85h,89.1t/data=!3m6!1e1!3m4!1s8CAEgGoZDZxL1dbM8Gf3pQ!2e0!7i13312!8i6656?entry=ttu 

ഖമ്മം മേഖലയിൽ സി.പി.ഐ. (എം.എൽ.) നടത്തിയ റാലികളെ കുറിച്ചും അന്വേഷിച്ചു. 2024 മാർച്ച് മൂന്നിന് ഇവിടെ വലിയൊരു റാലി നടന്നിരുന്നു. ഇതിന്റെ വീഡിയോ ആർടിവി ഖമ്മം എന്ന യൂട്യൂബ് ചാനലിൽ ഉണ്ട്. വ്യത്യസ്ത സ്ഥലങ്ങളിൽനിന്നു പകർത്തിയ ദൃശ്യങ്ങളാണെങ്കിലും വൈറൽ വീഡിയോയിൽ കാണുന്ന ബാനർ ഈ റാലിയിലും കണ്ടെത്താനായി. ഈ രണ്ട് ചിത്രങ്ങളുടെയും താരതമ്യം 

സിപിഐ (എംഎൽ) നടത്തിയ റാലിയുടെയും പൊതുയോഗത്തിന്റെയും വീഡിയോ ചുവടെ കാണാം. 

 

കമ്മ്യൂണിസ്റ്റ് വിപ്ലവ പാർട്ടികളായ സി.പി.ഐ. (എം.എൽ.) പ്രജാപാണ്ഡ, പി.സി.സി.സി.പി.ഐ. (എം.എൽ.), സി.പി.ഐ. (എം.എൽ.) ആർ.ഐ. എന്നിവയെ ഒറ്റകക്ഷിയായി ലയിപ്പിച്ചതിന്റെ ഭാഗമായിട്ടാണ് 2024 മാർച്ച് മൂന്നിന് തെലുങ്കാനയിലെ ഖമ്മത്ത് പൊതുയോഗം നടന്നത്. ഇത് സംബന്ധിച്ച് ദി ഹിന്ദു പ്രസിദ്ധീകരിച്ച വാർത്ത.

https://www.thehindu.com/news/cities/Hyderabad/huge-rally-public-meeting-marks-emergence-of-the-cpi-marxist-leninist-mass-line/article67911068.ece 

വാസ്തവം

ബംഗാളിലെ ഇടത് പാർട്ടികളുടെ റാലി എന്ന രീതിയിൽ പ്രചരിക്കുന്നത് തെലുങ്കാനയിലെ ഖമ്മത്ത് നടന്ന സി.പി.ഐ. (എം.എൽ.) റാലിയുടെ ദൃശ്യങ്ങളാണ്.

തിഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)