നിങ്ങളെല്ലാം താജ് മഹലല്ലെ കണ്ടിട്ടുള്ളു അതുണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ?? ഇല്ലെങ്കിൽ കാണുക....* ഈ അപൂർവ്വ കാഴ്ച എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവം അന്വേഷിച്ച് ഒട്ടേറെ പേർ മാതൃഭൂമി ഫാക്ട് ചെക്കിന്റെ ടിപ്പ് ലൈനുമായി ബന്ധപ്പെട്ടു. പരിശോധനയിൽ ഈ പ്രചാരണം തെറ്റാണെന്ന് കണ്ടെത്തി.

മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ, തന്റെ പത്‌നിയായ മുംതാസ് മഹലിനോടുള്ള സ്നേഹാർത്ഥം യമുന നദിക്കരയിൽ പണികഴിപ്പിച്ച താജ്മഹൽ ലോകത്തെ സപ്താത്ഭുതങ്ങളിൽ ഒന്നാണ്. വെണ്ണക്കല്ലിൽ തീർത്ത ഈ പ്രണയകുടീരം കാണാൻ ലോകത്തിന്റെ നാനഭാഗങ്ങളിൽനിന്നും അനവധി പേരാണ് വർഷാവർഷം ആഗ്രയിലെത്തുന്നത്.
AD 1632-1648 വരെയുള്ള കാലഘട്ടത്തിൽ അതായത്, ഇരുപതോളം വർഷമെടുത്തായിരുന്നു താജ്മഹലിന്റെ നിർമ്മാണം. പ്രചരിക്കുന്ന വീഡിയോ താജ്മഹലിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടേതാണ് എന്നാണ് അതിനൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നത്.
ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങളിലൊന്നായിരുന്നു ദൃശ്യം പകർത്തിയെടുക്കുന്ന ക്യാമറയുടേത്. ആയിരത്തി എണ്ണൂറുകളുടെ തുടക്കത്തിൽ ഫ്രഞ്ചുകാരനായ ജോസഫ് നീസിഫോർ നീപ്‌സായിരുന്നു ഇതിന് പിന്നിൽ. പിന്നീട് നൂറ് വർഷത്തോളം എടുത്താണ് വീഡിയോ ചിത്രീകരിക്കുന്ന ക്യാമറയെന്ന ആശയം യാഥാർത്ഥ്യവൽക്കരിച്ചത്. അതായത്, താജ്മഹലിന്റെ നിർമ്മാണം നടക്കുന്ന കാലത്ത് ക്യാമറയെന്ന ഉപകരണം കണ്ടുപിടിച്ചിട്ട് പോലുമില്ല. അപ്പോൾ ഈ പ്രചരിക്കുന്ന വീഡിയോയോ?
പ്രചരിക്കുന്ന ദൃശ്യങ്ങൾ നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതാവാൻ ആണ് സാധ്യത. ഇത് ഉറപ്പാക്കുന്നതിനായി Hive Moderation എന്ന എ.ഐ. ടൂൾ ഉപയോഗിച്ചു പരിശോധിച്ചു. പ്രസ്തുത വീഡിയോ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാകാം എന്ന ഫലമാണ് ഇതിൽനിന്നു ലഭിച്ചത്. അതിന്റെ സ്‌ക്രീൻഷോട്ട് ചുവടെ നൽകുന്നു.

Content Highlights: A video is circulating on social media claiming to be a rare sighting
Published: 06 Mar 2025, 04:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented