ഹിന്ദു പരിഷത്തും ആർ.എസ്.എസും ചേർന്ന് ക്രിസ്ത്യാനികളെ കൊന്നൊടുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് അവകാശവാദവുമായി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. ഛത്തീസ്ഢിൽ മാർച്ച് 1 മുതൽ ഇത് നടപ്പിലാക്കും എന്നാണ് വീഡിയോക്കൊപ്പമുള്ള വിവരണത്തിൽ പറയുന്നത്. .
ഇതിന്റെ വാസ്തവമറിയാനായി ഒട്ടേറെ പേരാണ് മാതൃഭൂമി ഫാക്ട് ചെക്കുമായി ബന്ധപ്പെട്ടത്. പരിശോധനയിൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.

https://www.youtube.com/watch?v=S6jOHEEgaqA
https://x.com/ChristianIndia_/status/1891469175350059405
അന്വേഷണം
വീഡിയോയിൽ നിന്നുള്ള കീ-ഫ്രെയ്മുകൾ എടുത്ത് റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തതിൽനിന്ന് സമാന അവകാശവാദവുമായി പ്രചരിക്കുന്ന നിരവധി പോസ്റ്റുകൾ ലഭ്യമായി. 2024 മുതൽ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ കാണുന്ന ആളുകൾ ധരിച്ചിരിക്കുന്ന കാവി നിറത്തിലുള്ള ടീ ഷർട്ടിന് പിറകിലായി എന്തോ എഴുതിയതായി കാണാം. ബജ്‌റംഗ് ദളിന്റെ പതാകയോട് സാദൃശ്യം തോനുന്ന ഒരു പതാകയും ദൃശ്യങ്ങളിലുണ്ട്. പ്രതിജ്ഞ ചൊല്ലുന്നവരുടെ വസ്ത്രത്തിൽ കാണുന്ന എഴുത്തിനെക്കുറിച്ച് അന്വേഷിച്ചു. ഈ ഭാഗം സ്‌ക്രീൻഷോട്ട് എടുത്ത് ഗൂഗിൾ ട്രാൻസിലേറ്റിന്റെ സഹായത്തോടെ വിവർത്തനം ചെയ്തതിൽനിന്നു തെലുങ്ക് ഭാഷയിൽ ബജ്‌റംഗ് ദൾ എന്നാണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമായി.

ദൃശ്യങ്ങളിൽ ഇവർ പറയുന്ന കാര്യങ്ങളുടെ ഉള്ളടക്കം അറിയുന്നതിനായി മാതൃഭൂമിയുടെ ആന്ധ്രപ്രദേശ് റിപ്പോട്ടറുടെ സഹായം തേടി. ബജ്‌റംഗ് ദൾ പ്രവർത്തകർ പ്രതിജ്ഞ ചെയ്യുന്നതാണ് ദൃശ്യങ്ങളിലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പ്രതിജ്ഞയുടെ പൂർണരൂപം - 'പരമേശ്വരനെ സ്മരിച്ചു കൊണ്ട് ഹിന്ദു ധർമ്മത്തെ രക്ഷിക്കാനായി ഞാൻ ചെയ്യുന്ന പ്രതിജ്ഞ.... ഹിന്ദു ധർമ്മത്തെയും ഹിന്ദു സംസ്‌ക്കാരത്തെയും രക്ഷിക്കാനായി ധർമ്മ രക്ഷക്കായും ഗോ രക്ഷക്കായും മനസ്സും ശരീരവും ധനവും കൊണ്ട് ബജ്‌റംഗ് പ്രവർത്തകൻ എന്ന നിലയിൽ നിസ്വാർഥമായി പ്രവർത്തിക്കുമെന്ന് ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.'
പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ, ക്രൈസ്തവ സമൂഹത്തിനോ മറ്റ് ഇതര മതവിശ്വാസങ്ങൾക്കോ എതിരായ പരാമർശങ്ങളൊന്നും വൈറൽ ദൃശ്യങ്ങളിൽ ഇല്ല എന്ന് ഇതിലൂടെ വ്യക്തമായി
വാസ്തവം
പ്രചാരണം വ്യാജമാണ്. ബജ്‌റംഗ് ദൾ പ്രവർത്തകർ തെലുങ്ക് ഭാഷയിൽ പ്രതിജ്ഞ ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ. ക്രൈസ്തവ വിശ്വാസികൾക്കെതിരായ പരാമർശങ്ങളൊന്നും തന്നെ ഇതിലില്ല. മറിച്ച് സനാതന ധർമ്മം സംരക്ഷിക്കുമെന്നാണ് പ്രതിജ്ഞ ചെയ്യുന്നത്.
Content Highlights: Description accompanying the video says that this will be implemented in Chhattisgarh from March 1
Published: 25 Feb 2025, 06:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented