റോഡിലെ കുഴികൾ ഉയർത്തുന്ന വെല്ലുവിളികൾ എല്ലാ കാലത്തും ചർച്ചയാകാറുണ്ട്. കുഴി വിഷയത്തിൽ, കഴിഞ്ഞ ദിവസം ഉണ്ടായ ഹൈക്കോടതി ഇടപെടലും നിയസഭയിലെ വാദപ്രതിവാദങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലും 'സംസാര'വിഷയമായിരുന്നു . ഇതിനിടെയാണ് മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമായ പി.കെ. അബ്ദു റബ്ബ് ഫേസ്ബുക്കിൽ ഒരു പരിഹാസ പോസ്റ്റ് പങ്കു വെച്ചത്. കേരളത്തിലേതെന്ന തരത്തിൽ, കുഴികൾ നിറഞ്ഞൊരു റോഡിൻറെ ചിത്രം ഉൾപ്പടെ ആണിത്. 

To advertise here,

അബ്ദു റബ്ബിന്റെ പോസ്റ്റിൽ പറയുന്നത് - 

ന്യൂയോർക്കിൽ നിന്നും വന്ന
ആളും, കുടുംബവും ഈ റോഡു
കണ്ട് ഇപ്പോഴും നിന്ന നിൽപ്പാണത്രെ.

കഴിഞ്ഞ തവണ തൃശൂരിലെ
അമ്മയുടെ വീട്ടിൽ നിന്നും
പാലക്കാട്ട് അമ്മയുടെ
സഹോദരിയുടെ വീട്ടിലേക്ക്
പോകും വഴി കേരളത്തിലെ
റോഡ് കണ്ട് നമ്മുടെ കേരളം
ആകെ മാറിപ്പോയല്ലോ
എന്ന് അത്ഭുതപ്പെട്ട ആ
പയ്യൻ ഈ റോഡിന്റെ പടമെടുത്ത്
നാസക്കയച്ചു കൊടുത്തു.

ഇപ്പോൾ നാസക്കും അത്ഭുതം...!

ചൊവ്വയിലും, ചന്ദ്രനിലുമൊക്കെ
നാസ നടത്തിയ യാത്രകളുടെ ചിത്രങ്ങളുമായി ഈ ചിത്രങ്ങൾക്ക് അപാരസാമ്യം.

അങ്ങനെ നാസയിലും ഈ ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണത്രെ

കൂടുതൽ ഗവേഷണത്തിനായി
നാസയുടെ സംഘം ഉടൻ
കേരളത്തിലേക്ക്..

https://www.facebook.com/100044141574212/posts/1083696183111757/?mibextid=xfxF2i&rdid=IUTJvrmTeImnV0Vc  

കേരളത്തിലെ റോഡുകൾ ന്യൂയോർക്കിലേതിനേക്കാൾ മികച്ചതാണെന്ന് പ്രവാസി മലയാളി തന്നോട് അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ 2023-ൽ ഒരു പരാമർശം നടത്തിയിരുന്നു. അതെടുത്ത് പറഞ്ഞുകൊണ്ടാണ് അബ്ദു റബ്ബിന്റെ ഈ പരിഹാസ പോസ്റ്റ്. കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ മറ്റൊരാളും ഇതേ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

https://www.facebook.com/groups/2103016866641878/posts/3800266110250270    

#കെ കുഴി ഡാ, #കേരളം ഡാ എന്നീ ഹാഷ് ടാഗുകൾക്കൊപ്പം നൽകിയിരിക്കുന്ന ചിത്രം പക്ഷെ കേരളത്തിൽ നിന്നുള്ളതല്ല. ഇതൊരു യഥാർത്ഥചിത്രമേ അല്ല, മറിച്ച് 2022 ജൂൺ രണ്ടിന് മാതൃഭൂമി ഓൺലൈനിൽ  പ്രസിദ്ധീകരിച്ച വാർത്തയ്ക്കൊപ്പം നൽകിയ പ്രതീകാത്മക ചിത്രമാണിത്. 

placeholder
2022-ൽ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്‌ക്രീൻഷോട്ട്

മഴക്കാലത്ത് റോഡുകളും പാലങ്ങളും പരിപാലിക്കുന്നതിനും റോഡുകൾ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാനും പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു എന്ന വാർത്തയ്ക്കൊപ്പമാണ് പ്രസ്തുത ചിത്രം നൽകിയിരിക്കുന്നത്. ഇതിനായി കേരള പൊതുമരാമത്ത് വകുപ്പ് (പി.ഡബ്ല്യു.ഡി.) ജില്ലാതലത്തിൽ പ്രത്യേക ടാസ്‌ക് ഫോഴ്സും സംസ്ഥാനതല കൺട്രോൾ റൂമും ആരംഭിച്ചതായും വാർത്തയിൽ പറയുന്നു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസായിരുന്നു ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. 

https://english.mathrubhumi.com/news/kerala/issues-with-roads-and-bridges-in-this-monsoon-inform-pwd-at-1800-425-7771-1.7570554 

പ്രതീകാത്മക ചിത്രമാണ് കേരളത്തിലെ തകർന്ന റോഡിന്റേത് എന്ന തരത്തിൽ മുൻമന്ത്രി ഉൾപ്പടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.