ഇന്ത്യയുടെ 13-ാം  പ്രധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻ സിങ് ഡിസംബർ 26-നായിരുന്നു മരണമടഞ്ഞത്. അദ്ദേഹത്തിന്റെ മരണാന്തരചടങ്ങുകളിൽ കോൺഗ്രസ് നേതാക്കളും ഗാന്ധി കുടുംബത്തിൽ നിന്നുള്ളവരും പങ്കെടുത്തില്ല എന്ന അവകാശവാദത്തോടെ ഒരു ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണാന്തരചടങ്ങളിൽ പങ്കെടുത്തില്ലെന്നും ഗാന്ധികുടുംബത്തിൽ ഉൾപ്പെടാത്ത ആളുകളോട് കോൺഗ്രസ്  നേതാക്കൾ ഈ രീതിയിലാണ്  പെരുമാറുക എന്നാണ് പ്രചരിക്കുന്ന പോസ്റ്റിലെ വാദം.

To advertise here,
placeholder
എക്സിൽ പ്രചരിക്കുന്ന പോസ്റ്റിന്റെ  സ്‌ക്രീൻഷോട്ട്

https://x.com/TelanganaMaata/status/1872901605038932135 

അന്വേഷണം

ഗൂഗിൾ കീ വേർഡ് പരിശോധനയിൽ പ്രചരിക്കുന്ന വാദം വാസ്തവവിരുദ്ധമാണെന്ന് കണ്ടെത്തി. മരണാന്തരചടങിന്റെ പല തത്സമയദൃശ്യങ്ങളും  എടുത്ത് പരിശോധിച്ചപ്പോൾ രാഹുൽ ഗാന്ധി ഉൾപ്പെടെ മുതിർന്ന നേതാക്കൾ ഡോ. മൻമോഹൻ സിങ്ങിന് അന്തിമോപചാരം അർപ്പിച്ചത് കാണാൻ കഴിഞ്ഞു .

placeholder
ന്യൂസ് 9 -നുടെ യൂട്യൂബ് ചാനലിൽ നിന്നുള്ള  സ്‌ക്രീൻഷോട്ട്.

Rahul Gandhi Pays Last Respects To Dr. Manmohan Singh At Nigam Bodh Ghat | News9

എ.ഐ.സി.സി ആസ്ഥാനത്ത് വെച്ച് മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, രാഹുൽ ഗാന്ധി എന്നിവർ ആദരാഞ്ജലികൾ അർപ്പിക്കുന്ന ദൃശ്യങ്ങൾ ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ യൂട്യൂബ് ചാനലിൽ കണ്ടെത്തി. 

placeholder
യൂട്യൂബ് ചാനലിൽ നിന്നുള്ള  സ്‌ക്രീൻഷോട്ട് | കടപ്പാട്: എ.എൻ.ഐ

Sonia, Rahul, Priyanka Gandhi Vadra and Kharge pay tribute to former PM Dr Manmohan Singh at AICC HQ

രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക എക്‌സ് പേജിൽ പങ്കുവച്ച ഡോ. മൻമോഹൻ സിങ്ങിന്റെ മരണാന്തര ചടങ്ങുകളുടെ ചിത്രങ്ങൾ ചുവടെ കൊടുത്തിട്ടുണ്ട്. ചിത്രത്തിനൊപ്പമുള്ള സന്ദേശത്തിൽ പറയുന്നത്  'ഡോ. സിങ്ങിന്റെ വിനയം, മാർഗനിർദേശം, രാജ്യത്തിന് നൽകിയ സംഭാവനകൾ എന്നിവ എല്ലായ്പ്പോഴും ചരിത്രത്താളുകളിൽ ജീവിക്കും' എന്നാണ്.

placeholder
എക്‌സ് പോസ്റ്റിന്റെ  സ്‌ക്രീൻഷോട്ട്

https://x.com/RahulGandhi/status/1872887036279173356 

വാസ്തവം 

ഡോ. മൻമോഹൻ സിങ്ങിന്റെ മരണാന്തര ചടങ്ങുകളിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറിച്ചുള്ള വാദങ്ങളെല്ലാം തികച്ചും വാസ്തവവിരുദ്ധമാണ്.

( വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ബൂം  പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)