സൗത്ത് മുംബൈയിൽ ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി) യുടെ സ്ഥാനാർത്ഥി അനിൽ ദേശായിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയിൽ പാകിസ്താൻ പതാക ഉപയോഗിച്ചു എന്ന ആരോപണവുമായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. മെയ് 20-ന് മുംബൈ ജനവിധി രേഖപ്പെടുത്താനിരിക്കെയാണിത്.
ബിജെപി നേതാവ് നിതേഷ് റാനെ ഉൾപ്പടെയുള്ളവർ ഈ വീഡിയോ സമൂഹമാധ്യമമായ എക്സിൽ നേരത്തെ ട്വിറ്റർ പങ്കുവച്ചിട്ടുണ്ട്. വർഗീയ പരാമർശങ്ങളോടെയുള്ള കുറിപ്പ് സഹിതം ശിവസേനയെ കടന്നാക്രമിക്കുന്നതാണ് നിതേഷിൻറെ പോസ്റ്റ്.
ഇതേ വീഡിയോ ഫേസ്ബുക്കിലും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. പ്രചിരിക്കുന്ന വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന കുറിപ്പിൽ പറയുന്നത് - 'ഇത് ചെമ്പൂരിലെ യുബിടി സ്ഥാനാർത്ഥി അനിൽ ദേശായിയുടെ പ്രചാരണമാണ്...... ഇന്ത്യയിൽ ഒരു പാകിസ്ഥാൻ പതാക...... ബാലാസാഹെബിന് എന്ത് തോന്നും.... എന്ത് യുബിടി, സഞ്ജയ് റാവത്തും ആദിത്യയും ശിവസേന ഇകഴ്ത്തി.... മറാത്തികൾ മൂവരുടെയും സഹതാപ പിച്ചിൽ വീഴില്ലെന്ന് എനിക്ക് ഉറപ്പുണ്ട്..... മഹാരാഷ്ട്രയിലെ സമ്മതിദായകർ ഇവർക്ക് ഉചിതമായ മറുപടി നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.'
അന്വേഷണം
ശിവസേന (യുബിടി) നേതാവ് അനിൽ ദേശായി മുംബൈയിലെ ചെമ്പൂരിൽ നടത്തിയ റോഡ് ഷോയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് എന്നാണ് അവകാശവാദം. വീഡിയോ പരിശോധിച്ചാൽ അതിൽ പച്ചനിറത്തിലുള്ള പതാക കാണാം. എന്നാൽ പ്രചാരണങ്ങളിൽ അവകാശപ്പെടുന്നതുപോലെ പാകിസ്താൻ പതാക അല്ല ഇത്, മറിച്ച് ഇസ്ലാമിക പതാകയാണ്.
രണ്ട് പതാകകളും താരതമ്യം ചെയ്യുന്ന ചിത്രം
സമാനമായി കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന കോൺഗ്രസ്സിന്റെ വിജയാഘോഷങ്ങളിൽ പാക് പതാക ഉപയോഗിച്ചു എന്ന വ്യാജ പ്രചാരണം നടന്നിരുന്നു. അന്ന് ഇതിലെ യാഥാർഥ്യം വ്യക്തമാക്കി ബൂം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പ്രചരിക്കുന്ന ദൃശ്യങ്ങൾ ചെമ്പൂരിൽ നിന്നുള്ളത് തന്നെ ആണോ എന്നാണ് പിന്നീട് പരിശോധിച്ചത്. ഗൂഗിൾ മാപ്പ് ഉപയോഗിച്ചുള്ള പരിശോധനയിൽ ചെമ്പൂരിന് സമീപമുള്ള റോഡിൽ വച്ചാണ് പ്രസ്തുത വീഡിയോ പകർത്തിയതെന്ന് വ്യക്തമായി. ചെമ്പൂരിലെ 5പിൽ ലോഘണ്ഡെ മാർഗ് എന്ന റോഡിൽ കാണുന്ന കെട്ടിടങ്ങളും ഫ്ലൈയോവറും വൈറൽ വീഡിയോയിലും കാണാം.
2024 മെയ് 14-നായിരുന്നു അനിൽ ദേശായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ചെമ്പൂരിൽ റോഡ് ഷോ നടത്തിയത്. ഇതിന്റെ വിശദാംശങ്ങൾ ഉൾപ്പടെയുള്ള ഇൻസ്റ്റഗ്രാം പോസ്റ്റ് ചുവടെ കാണാം.
ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുംബൈയിലെ മുസ്ലിംകളുടെ പിന്തുണ ലഭിച്ചതായി മാധ്യമ റിപ്പോട്ടുകളുണ്ടായിരുന്നു.
വാസ്തവം
ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി) സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പാകിസ്താൻ പതാക ഉപയോഗിച്ചു എന്ന പ്രചാരണം വ്യാജമാണ്.
(ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ബൂം പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)
Content Highlights: Attacking Shiv Sena with a note with communal references | Fact Check
Published: 20 May 2024, 02:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented