ഇന്ത്യ സഖ്യം ഉത്തർപ്രദേശിൽ ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തുന്നത്. സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഒരുമിച്ച് വലിയ റാലികളും സംഘടിപ്പിക്കുന്നുണ്ട്. ഇതിനിടെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ റാലിയിൽ ഇന്ത്യ മുന്നണിയിലെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയെന്ന വാദവുമായി ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

To advertise here,

'അസംഗഢിൽ അഖിലേഷ് യാദവിന്റെ പൊതു റാലിയിൽ INDI സഖ്യ പ്രവർത്തകർ പരസ്പരം തല്ലുന്നു..' എന്ന തലകെട്ടോടെയാണ് ഫേസ്ബുക്കിൽ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് വാസ്തവം.  വിശദാംശങ്ങൾ ചുവടെ വായിക്കാം

അന്വേഷണം

വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ ദൃശ്യം ഐ.എ.എൻ.എസ്. ന്യൂസ് ഏജൻസിയുടെ ഔദ്യോഗിക എക്‌സിൽ പേജിൽ പങ്കുവെച്ചിരിക്കുന്നതായി കണ്ടെത്തി.  'അസംഗഢിലെ സരായ് മീറിൽ എസ്പി നേതാവ് അഖിലേഷ് യാദവിന്റെ റാലിക്കിടെ പാർട്ടി പ്രവർത്തകർ ബഹളമുണ്ടാക്കുകയും കസേരകൾ തകർക്കുകയും ചെയ്തു. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി' എന്നാണ് ഇതിന് നൽകിയിരിക്കുകന്ന വിവരണം.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കീവേഡ് സെർച്ച് നടത്തിയപ്പോൾ സംഭവവുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ ലഭിച്ചു. അസംഗഢിലെ റാലിക്കിടെ അമിതാവേശത്തിൽ പാർട്ടി പ്രവർത്തകൾ കസേരകൾ നശിപ്പിക്കുകയും ബാരിക്കേഡ് മറികടക്കുകയും ചെയ്തതോടെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്തത്. രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പങ്കെടുത്ത പ്രയാഗ്രാജിലെ റാലിയിൽ ഉണ്ടായതിന് സമാനമായി, പ്രതീക്ഷിച്ചതിലും അധികം ആളുകൾ പരിപാടിക്ക് എത്തിയതാണ് അസംഗഢിൽ പൊലീസ് ലാത്തിച്ചാർജിൽ കലാശിച്ചതെന്നും എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. ഈ വീഡിയോ റിപ്പോർട്ട് ചുവടെ കാണാം.

 

പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാൽ പ്രചാരണങ്ങളിൽ പറയുന്നതുപോലെ പാർട്ടി പ്രവർത്തകർ തമ്മിലടിക്കുന്നതല്ല മറിച്ച് പൊലീസ് ആൾക്കൂട്ടത്തിന് നേരെ ലാത്തി വീശുന്നത് കാണാനാകും. ആൾക്കൂട്ടം ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതും നിയന്ത്രിക്കാൻ സാധിക്കാത്ത വിധം തിരക്കുണ്ടാക്കിയതുമാണ് ലാത്തി ചാർജിലേക്ക് നയിച്ചതെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്. പ്രവർത്തകർ തമ്മിൽ കലഹമുണ്ടായതായി പറയുന്നുണ്ടെങ്കിലും കയ്യേറ്റമോ തമ്മിൽ തല്ലോ ഉണ്ടായതായി റിപ്പോർട്ടുകളിലില്ല.

https://www.google.com/url?q=https://www.newindianexpress.com/nation/2024/May/21/ruckus-in-akhileshs-azamgarh-rally-cops-use-force-to-control-unruly-crowd&sa=D&source=docs&ust=1716444169797486&usg=AOvVaw07-moCpUP4keVz9tmPq5Nd 

വാസ്തവം 

അസംഗഢിൽ സമാജ്‌വാദി പാർട്ടി സംഘടിപ്പിച്ച റാലിയിൽ പ്രതീക്ഷിച്ചതിലും അധികം പേരാണ് പങ്കെടുത്തത്.  നിരവധി പേർ ബാരിക്കേഡ് മറികടക്കുകയും കസേരകൾ തകർക്കുകയും ചെയ്തു. ഇത് പൊലീസ് ലാത്തിച്ചാർജിലേക്ക് നയിച്ചു. ഈ ലാത്തിച്ചാർജിന്റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്. 

തിഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)