ഇക്കഴിഞ്ഞ മെയ് 10-നായിരുന്നു സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിജയ്‍ക്കൊപ്പം ഒമ്പത് മന്ത്രിമാരും ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെ മുസ്ലീം വിഭാഗത്തിൽപ്പെട്ട ആളെ വിജയ് ഹിന്ദുമത ധർമ്മ സ്ഥാപന (Hindu Religious and Charitable endowments) വകുപ്പ് മന്ത്രിയാക്കി എന്ന വാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. മന്ത്രിമാരുടെ ചിത്രങ്ങളും വകുപ്പ് വിവരങ്ങളും ഉൾപ്പെടെയാണ് ഈ പോസ്റ്ററിൽ ഉള്ളത്.
ഒട്ടേറെപ്പേർ ഇതിൻ്റെ വസ്തുത അന്വേഷിച്ച് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് ടിപ്പ് ലൈനുമായി ബന്ധപ്പെട്ടു. എന്നാൽ, പ്രചാരണം വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തി.
വൈറൽ ചിത്രം ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ എക്സിന് പുറമെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രം തുടങ്ങി സമൂഹമാധ്യമങ്ങളിലും ഇതേ പോസ്റ്റർ പ്രചരിക്കുന്നതായി കണ്ടു. ഈ പോസ്റ്ററിൽ മുസ്തഫ, ഹിന്ദുമത ധർമ്മ സ്ഥാപന (Hindu Religious and Charitable endowments) വകുപ്പ് മന്ത്രി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് മാർക്ക് ചെയ്യതതായി കാണാം. ഈ ചിത്രത്തിൽ കാണുന്ന വ്യക്തി മധുര സെൻട്രലിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മാദർ ബദറുദ്ദീൻ ആണ്. ഡി.എം.കെയുടെ പളനിവേൽ ത്യാഗരാജനെ 19,128 വോട്ടുകൾക്കായിരുന്നു ബദറുദ്ദീൻ തോൽപ്പിച്ചത്. വി.എം.എസ് മുസ്തഫ എന്ന പേരിലാണ് മാദർ ബദറുദ്ദീൻ അറിയപ്പെടുന്നത്. നിലവിൽ ഇദ്ദേഹം മന്ത്രിയായി സത്യപ്രതിഞ ചെയ്യ്തിട്ടില്ല.
എൻ. ആനന്ദ്, ആധവ് അർജുന, സി.ടി.ആർ. നിർമ്മൽകുമാർ, കെ.എ. സെങ്കോട്ടയൻ, കെ.ജി. അരുൺരാജ്, പി. വെങ്കട്ടരമണൻ, എ. രാജ്മോഹൻ, ടി. കെ. പ്രഭു, എസ്. കീർത്തന എന്നിവർ മാത്രമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യ്തത്. കൂടാതെ നിലവിൽ മന്ത്രിമാരായി സത്യപ്രതിജ്ഞവർക്ക് വകുപ്പുകൾ വിഭാഗിച്ച് നൽകിയിട്ടുമില്ല.
TVK-led Tamil Nadu government: full list of Ministers - The Hindu
ഈ പ്രചാരണം വ്യാജമാണെന്നും ആരെയും“Hindu Religious and Charitable endowments” വകുപ്പ് മന്ത്രിയായി നിയമിച്ചിട്ടില്ലെന്നും തമിഴ്‌നാട് സർക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗം മെയ് 13-ന് ഔദ്യോഗിക എക്സ് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Clarifies that the viral social media post claiming a Muslim minister was appointed to the Hindu Religious and Charitable Endowments department is false., Confirms that the person in the viral image is Madhar Baduruddin (VMS Mustafa), who is not a minister in the 2026 cabinet., Verified by the official Tamil Nadu government fact-check division on May 13, 2026., Lists the actual ministers sworn in on May 10, 2026, and notes that portfolios have not yet been distributed.
Published: 15 May 2026, 02:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented