സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ തോമസിന് താക്കീതു നൽകി എന്ന തരത്തിൽ ഒരു പ്രചാരണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി നടക്കുന്നുണ്ട്. "ശ്രീമതി ഉമ തോമസ്, ഒന്ന് പറഞ്ഞോട്ടെ..'നിങ്ങൾ ഉല്ലാസയാത്രയ്ക്ക് വന്നതല്ല, സഭയിലൂടെ ഓളം വെട്ടി നടക്കരുത്. പലതവണ ഇതു ഞാൻ പറഞ്ഞതാണ്. ഇനിയും എന്നേക്കൊണ്ട് പറയിക്കരുത്..." എന്ന വാചകത്തോടെ സഭയിൽ ഉമ തോമസ് സംസാരിക്കുമ്പോഴുള്ള ചിത്രത്തോടൊപ്പമാണ് പ്രചാരണം നടക്കുന്നത്. എന്നാൽ, ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണം
ഈ വാദം ഉയർത്തി ഉമ തോമസ് എംഎൽഎയെ വ്യക്തി അധിക്ഷേപിക്കുന്ന തരത്തിൽ പല പോസ്ററുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ, പ്രചരിക്കുന്ന സന്ദേശങ്ങളിൽ പറയുന്നതുപോലെ സ്പീക്കറുടെ ശാസന ഉമ തോമസിന് നേരെയായിരുന്നില്ല. മറിച്ച്, ഉമ സഭയിൽ സംസാരിക്കവെ സപീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മറ്റ് നിയമസഭാംഗങ്ങൾക്ക് നൽകിയ ശാസനയാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്.
യഥാർത്ഥത്തിൽ സംഭവിച്ചത്:
ഉമ തോമസ് സംസാരിക്കവെ സ്പീക്കർ ഇടപെട്ട് അവരോട് ഒരു നിമിഷം അവശ്യപ്പെടുന്നു. ഉമ പ്രസംഗിച്ചുകൊണ്ടിരിക്കെ ചില എംഎൽഎമാർ സഭയ്ക്കകത്തുകൂടെ ഇറങ്ങി നടക്കുന്നുണ്ടായിരുന്നു. സ്‌പീക്കർ അവരെയാണ് കർശന സ്വരത്തിൽ താക്കീത് ചെയ്തത്. “സഭ ഗൗരവകരമായി മുമ്പോട്ട് പോകുമ്പോൾ, സഭയ്ക്കകത്ത് ഉല്ലാസയാത്ര നടത്തുന്നതുപോലെ, സഭയുടെ നടവിലൂടെ ഓളംവെട്ടി പോകുന്നത് ദയവായി ഒഴിവാക്കണം. പല പ്രാവശ്യം പറഞ്ഞതാണ്. ഇനി പറയാൻ ഇടയാക്കരുത്” എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
നിയമസഭാ നടപടികൾ തത്സംമയം സംപ്രേഷണം ചെയ്യുന്ന സഭാ ടിവിയുടെ ദൃശ്യങ്ങൾ പരിശോധിച്ചു. വീഡിയോയിൽ കണ്ണൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗം ടി.ഒ. മോഹനനൻ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ, നിലമ്പൂർ എംഎൽഎയായ ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ പലപ്പോഴായി സീറ്റിൽനിന്നും എഴുന്നേറ്റ് നടക്കുന്നതായി കാണാം. ഈ സമയത്താണ് ‘നിങ്ങൾ ഉല്ലാസയാത്രയ്ക്ക് വന്നതല്ല, സഭയിലൂടെ ഓളം വെട്ടി നടക്കരുതെന്ന്’ തിരുവഞ്ചൂർ പറയുന്നത്.
വാസ്തവം
ഉമ തോമസിനെതിരായ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സഭയിൽ ഉമ സംസാരിച്ചു കൊണ്ടിരിക്കെ ചില എംഎൽഎമാർ സഭയ്ക്കകത്ത്കൂടെ ഇറങ്ങി നടന്നപ്പോൾ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ശാസനാരൂപേണ അവരോട് പറഞ്ഞ കാര്യമാണ് ഉമ തോമസിനെ ശാസിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.
Content Highlights: Viral social media claims suggest Speaker Thiruvanchoor Radhakrishnan scolded MLA Uma Thomas., Fact check confirms the Speaker's remarks were directed at other MLAs walking during the session., Assembly TV footage proves the Speaker was addressing general decorum, not targeting Uma Thomas., The campaign against Uma Thomas is identified as misleading and defamatory.
Published: 29 Jun 2026, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented