സിഎംആർഎൽ, എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടുകളിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലും കണ്ണൂരിൽ അദ്ദേഹത്തിന്‍റെ വീട്ടിലും മകൾ ടി. വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലുള്ള വീട്ടിലുമാണ് റെയ്ഡ് നടത്തിയത്. സിഎംആർഎല്ലുമായി ബന്ധപ്പെട്ട 12 ഇടങ്ങളിലും റെയ്ഡ് നടന്നതായാണ് വിവരം. റെയ്ഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സി.പി.ഐ.എം. പ്രതികരിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിണറായി വിജയനെതിരായ പക പോക്കൽ രാഷ്ട്രീയമാണ് റെയ്ഡെന്നും ഇത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നാളെ ജില്ലാ തലങ്ങളിൽ മാർച്ച് നടത്തും എന്നുമാണ് പ്രചരിക്കുന്ന പോസ്റ്ററിൽ പറുയന്നത്. ഇതിന്‍റെ യാഥാർത്ഥ്യം പരിശോധിക്കാം.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ രാഷ്ട്രീയ മുഖമായ എസ്.ഡി.പി.ഐ. പിന്തുണയെച്ചൊല്ലി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നിരുന്നു. നേമത്ത് എൽ.ഡി.എഫിനെ പിന്തുണയ്ക്കും എന്ന് എസ്.ഡി.പി.ഐ. വ്യക്തമാക്കിയതും എല്ലാവോട്ടും സ്വീകരിക്കുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.ശിവൻകുട്ടി പ്രതികരിച്ചതും ഇതിന് ആക്കംകൂട്ടി. ഇതോടെ ഇടത് മുന്നണിയുടെ മതേതര നിലപാടിനെ കോൺഗ്രസ് ചോദ്യം ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിൽ യുഡിഎഫിനെ സഹായിക്കാൻ എസ്.ഡി.പി.ഐ. സ്ഥാനാർത്ഥിയെ പിൻവലിച്ചെന്ന മറുവാദം ഉയർത്തിയായിരുന്നു ഇടതുപക്ഷം ആരോപണങ്ങളെ പ്രതിരോധിച്ചത്. ഇതിന്‍റെ തുടർച്ചയെന്നോണം ഈ പോസ്റ്റർ രാഷ്ട്രീയ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഇൻസ്റ്റഗ്രാം അക്കൗണ്ടിലും പ്രചരിക്കാൻ തുടങ്ങി.
ഈ വിഷയത്തിൽ പ്രതികരണം തേടി എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്തുമായി ഫോണിൽ ബന്ധപ്പെട്ടു. ഇ.ഡി റെയ്ഡുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ. ജില്ലാ തലങ്ങളിൽ മാർച്ച് നടത്തും എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്രം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നേരിടുന്ന ഇത്തരം നടപടികൾ തെറ്റാണെന്നും അൻസാരി അഭിപ്രായപ്പെട്ടു. എസ്.ഡി.പി.ഐ. നാളെ ജില്ലാതലങ്ങളിൽ മാർച്ച് സംഘടിപ്പിക്കും എന്ന പ്രചാരണം വ്യാജമാണെന്ന് ഇതോടെ സ്ഥിരീകരിക്കാം.
Content Highlights: Clarifies that SDPI is not organizing district-level marches regarding the ED raids., Confirms the viral social media poster is fake., Includes official response from SDPI State Secretary Ansari Enathu., Provides context on the ED raids involving CMRL and Exalogic cases.
Published: 27 May 2026, 08:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented