കേന്ദ്ര നിർദേശത്തെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിലുടനീളം 20% എഥനോൾ കലർന്ന പെട്രോൾ (E20) ആണ് വിൽക്കുന്നത്. എണ്ണ ഇറക്കുമതിയും മലിനീകരണവും കുറയ്ക്കുന്നതിന് വേണ്ടിയാണ് പെട്രോളിൽ എഥനോൾ കലർത്തുന്നതെന്നാണ് സർക്കാർ വാദം. നിശ്ചിതസമയത്തിന് അഞ്ച് വർഷം മുമ്പ് തന്നെ E20 എന്ന ലക്ഷ്യം രാജ്യം കൈവരിച്ചതായി 2025ൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ ഇന്ധന ഉപയോഗം മൂലം പഴയ വാഹനങ്ങൾക്ക് മൈലേജ് കുറവും എഞ്ചിൻ കേടുപാടുകളും സംഭവിക്കുന്നുണ്ട്.
ഇതിനിടെയാണ്, രാജ്യത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ എഥനോളിന്റെ അളവ് 30 ശതമാനമായി (E30) കേന്ദ്ര സർക്കാർ വർധിപ്പിച്ചു എന്ന വാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്.
ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യാഥാർത്ഥ്യം. പെട്രോളിലെ എഥനോളിന്‍റെ അളവ് ഇരുപതിൽനിന്ന് മുപ്പതായി വർധിപ്പിച്ചതായി പെട്രോളിയം മന്ത്രാലയം ഔദ്യോഗിക ഉത്തരവൊന്നും ഇറക്കിയിട്ടില്ല. അതേസമയം, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) ഇക്കഴിഞ്ഞ മെയ് 15-ന് ഉയർന്ന എഥനോൾ-പെട്രോൾ മിശ്രിതങ്ങൾക്കായി പുതിയ മാനദണ്ഡം വിജ്ഞാപനം ചെയ്തിരുന്നു. നിലവിൽ പെട്രോളിലെ 20%ത്തേക്കാൾ കൂടുതൽ എഥനോൾ ചേർക്കുന്ന E22, E25, E27, E30 ( പെട്രോളിൽ 22, 25, 27, 30 ശതമാനം വീതം എഥനോൾ കലർത്തിയുള്ള ഇന്ധനം) എന്നിവയ്ക്കായുള്ള മാനദണ്ഡങ്ങളാണ് ബിഐഎസ് ഇറക്കിയത് . ഇന്ധന ഘടന, ഗുണനിലവാര പരിശോധനാ രീതികൾ തുടങ്ങിയ സാങ്കേതിക മാനദണ്ഡങ്ങളാണിതിൽ നിർവചിക്കുന്നത്. എന്നാൽ, ഇവ ഉടൻ വിപണിയിൽ എത്തില്ല. നിലവിൽ ഇന്ത്യൻ നിരത്തിലുള്ള ഭൂരിഭാഗം വാഹനങ്ങളും E10 അല്ലെങ്കിൽ E20 ഇന്ധനങ്ങൾ ഉപയോഗിക്കാൻ പാകത്തിലുള്ളതാണ്. ഉയർന്ന അളവിൽ എഥനോൾ അടങ്ങിയ ഇന്ധനം ഉപയോഗിക്കാവുന്ന തരത്തിലുള്ള വാഹനങ്ങൾ വിപണിയിലേക്കെത്തണമെന്ന് സാരം.
ഇരുപത് ശതമാനത്തിന് പകരം മുപ്പത് ശതമാനം എഥനോൾ അടങ്ങിയ പെട്രോൾ ആണ് ലഭിക്കുക എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. നിലവിൽ ലഭിക്കുന്ന ഇന്ധനത്തിൽ എഥനോളിന്‍റെ അളവ് വർധിപ്പിച്ചിട്ടില്ല. മറിച്ച്, പെട്രോളിൽ 22, 25, 27, 30 ശതമാനം വീതം എഥനോൾ ചേർത്തുള്ള ( E22, E25, E27, E30) ഇന്ധനത്തിന്‍റെ ഉത്പാദന, ഗുണനിലവാരം തുടങ്ങിയവ സംബന്ധിച്ച നിബന്ധനകൾ ബിഐഎസ് വിജ്ഞാപനം ചെയ്യുകയാണ് ഉണ്ടായത്.
Content Highlights: Clarifies that the government has not mandated 30% ethanol (E30) in petrol., Explains that BIS only issued technical standards for higher blends (E22-E30) for future implementation., Confirms current petrol supply remains at E20 levels., Highlights that current vehicles are mostly designed for E10 or E20 fuel only.
Published: 02 Jun 2026, 12:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented