'വഖഫ് ബിൽ (2024) രാജ്യസഭ പാസ്സാക്കി' എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലോക്സഭയിൽനിന്നും രാജ്യസഭയിൽനിന്നുമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വഖഫ് (ഭേദഗതി) ബിൽ 2024-ന്റെ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെ.പി.സി.) അധ്യക്ഷനായ ജഗദാംബിക പാൽ  ലോക്‌സഭയിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ ആദ്യഭാഗത്ത്. രാജ്യസഭ അദ്ധ്യക്ഷനായ ജഗ്ദീപ് ധൻകറാണ് പിന്നീടുള്ള ദൃശ്യങ്ങളിൽ.

To advertise here,
placeholder
പ്രചരിക്കുന്ന പേജിൽ നിന്നുള്ള സ്‌ക്രീൻഷോട്ട് 

https://x.com/Namami_Bharatam/status/1890002154460749879

'വഖഫ് ബിൽ (2024) രാജ്യസഭ പാസ്സാക്കി' എന്ന് വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി .

അന്വേഷണം

പരിശോധനയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഉൾകൊള്ളുന്ന വീഡിയോ കണ്ടെത്തി. സൻസദ് ടിവിയുടെ യൂട്യൂബ് ചാനലിൽ 2025 ഫെബ്രുവരി 13-നാണ് ഇത് അപ്ലോഡ് ചെയ്തിരിക്കുന്നത്. വഖഫ് സംയുക്ത  പാർലമെന്ററി റിപ്പോർട്ട്  എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്.

വഖഫ് (ഭേദഗതി) ബിൽ 2024-ന്റെ സംയുക്ത പാർലമെന്ററി കമ്മിറ്റി അധ്യക്ഷനായ ജഗദാംബിക പാൽ  റിപ്പോർട്ട് ലോക്‌സഭയിൽ  അവതരിപ്പിക്കുന്നതാണ് ആദ്യ വീഡിയോയിൽ  ഉള്ളത്.പ്രതിപക്ഷം  എതിർക്കുന്നതും ഭരണപക്ഷം 'ഭാരത് മാത കി ജയ്''  എന്ന്  മുദ്രാവാക്യമുയർത്തുന്നതും വീഡിയോയിൽ  കാണാം .

 

പ്രചരിക്കുന്ന  രണ്ടാമത്തെ വീഡിയോയും സൻസദ് ടിവിയുടെ യൂട്യൂബ് ചാനലിൽ 2025 ഫെബ്രുവരി 13 ന് -തന്നെയാണ്  അപ്ലോഡ് ചെയ്തിരിക്കുന്നത് എന്ന്  കണ്ടെത്തി. രാജ്യസഭയുടെ 267-ാം സമ്മേളനത്തിൽ രാജ്യസഭാധ്യക്ഷന്റെ പരാമർശം  എന്നാണ് ഈ വീഡിയോക്ക്  നൽകിയിരിക്കുന്ന  തലക്കെട്ട്. രാജ്യസഭയിൽ ജെ.പി.സി. റിപ്പോർട്ട്  സമർപ്പിച്ചതിനു ശേഷം പ്രതിപക്ഷം പ്രതിഷേധിച്ചപ്പോൾ നടത്തിയ പരാമർശങ്ങളാണ് വീഡിയോയിൽ ഉള്ളത് .


 
2024-ലെ വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള പാർലമെന്റിന്റെ സംയുക്ത സമിതി (ജെ..പി.സി.) റിപ്പോർട്ട് ഫെബ്രുവരി 13-ന്  പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. റിപ്പോർട്ടിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവച്ചിരുന്നു, ശേഷം  ജെ.പി.സി. ചെയർമാനും ബി.ജെ.പി. എം.പിയുമായ ജഗദംബിക പാൽ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതായി ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

placeholder
ഹിന്ദുസ്ഥാൻ ടൈംസിൽ നിന്നുള്ള സ്‌ക്രീൻ ഷോട്ട് 

JPC report on Waqf bill tabled in Parliament amid uproar from Opposition: 'Biased, one-sided' | Latest News India - Hindustan Times
 
2025 ഫെബ്രുവരി 13-ന് ദേശീയ മാധ്യമമായ ഇന്ത്യൻ എക്‌സ്പ്രസ്സ് പ്രസിദ്ധികരിച്ച വാർത്തയിൽ  ജെപിസി റിപ്പോർട്ട് പാർലമെൻറിൽ സമർപ്പിച്ചപ്പോൾ പാർലമെന്റിന്റെ ഇരുസഭകളിലും ഉയർന്ന പ്രതിഷേധ സ്വരങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തങ്ങളുടെ വിയോജനക്കുറിപ്പുകൾ ഇല്ലാതാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.

placeholder
ഇന്ത്യൻ എക്‌സ്പ്രസ്സിൽ നിന്നുള്ള സ്‌ക്രീൻഷോട്ട് 

Waqf report: Oppn protests dissent redaction, corrigendum restores notes

രാജ്യസഭയിൽ വഖഫ് (ഭേദഗതി) ബില്ലിന്റെ റിപ്പോർട്ട് പാനൽ അംഗവും ബി.ജെ.പി. എം.പിയുമായ മേധാ വിശ്രം കുൽക്കർണിയാണ്  അവതരിപ്പിച്ചത്. എന്നാൽ ഈ ബിൽ രാജ്യസഭ പാസ്സാക്കിയിട്ടില്ല .വഖഫ് (ഭേദഗതി) ബിൽ 2024 രാജ്യസഭയിൽ അവതരിപ്പിച്ചുവെന്നും ഇതുവരെ പാർലമെന്റ്  പാസാക്കിയിട്ടില്ലെന്നും ഫാക്ട് ചെക്ക് ഡെസ്‌ക് കണ്ടെത്തി.

വാസ്തവം 

രാജ്യസഭ ''വഖഫ് ബിൽ 2024'' പാസ്സാക്കി എന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ്. ''വഖഫ് ബിൽ 2024'' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചിട്ടുണ്ടെകിലും ഇതുവരെ പാസ്സാക്കിയിട്ടില്ല. 2024-ലെ വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള പാർലമെന്റ് സംയുക്ത സമിതി (ജെ.പി.സി) റിപ്പോർട്ടാണ്  ഫെബ്രുവരി 13 -ന്  പാർലമെൻറിൽ സമർപ്പിച്ചത്.

വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി പിടിഐ  പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)