വയനാട് മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയും സി.പി.ഐ. നേതാവുമായ ആനി രാജയ്ക്കെതിരായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വോട്ട് ചെയ്ത ശേഷം പോളിംഗ് കേന്ദ്രത്തിന്റെ മുന്നിൽ നിൽക്കുന്ന ആനിരാജയുടെ ചിത്രമാണ് പ്രചരിക്കുന്നത്. ''വയനാട്ടിൽ കോൺഗ്രസിനെതിരെ സ്ഥാനാർത്ഥിയായി മത്സരിച്ചു. ശേഷം ന്യൂഡൽഹിയിൽ പോയി കോൺഗ്രസ് പാർട്ടിക്ക് വോട്ട് ചെയ്ത് സന്തോഷം പ്രകടിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് സഖാവ് ആനി രാജ'' എന്ന കുറിപ്പും ഇതിനൊപ്പം നൽകിയിട്ടുണ്ട്.
https://www.facebook.com/groups/319501464812656/posts/7603426663086730/
Archive link: https://archive.org/details/archive_20240528
ഈ പ്രചാരണത്തിലെ വാസ്തവം പരിശോധിക്കാം.
അന്വേഷണം
പ്രചരിക്കുന്ന ചിത്രത്തിൽ കാണുന്ന ബാനറിൽ ആനി രാജ വോട്ട് ചെയ്ത പോളിംഗ് കേന്ദ്രത്തിന്റെ പേരും നമ്പരുംഉൾപ്പടെയുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. പോളിംഗ് കേന്ദ്രത്തിൻറെ പേര്- റിസപ്ഷൻ സെൻറർ, പി ആൻറ് ടി ബിൽഡിംഗ്, സഞ്ചാർ ഭവൻ, ന്യൂ ഡൽഹി. പോളിംഗ് ബൂത്ത് നമ്പർ 47. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോളിംഗ് ബൂത്തിനെ കുറിച്ച് അന്വേഷിച്ചു. ഡൽഹി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് ഇത് ന്യൂ ഡൽഹി ലോക്സഭ മണ്ഡലത്തിൽ പെട്ടതാണ്.
http://www.ceodelhi.nic.in/LoksabhaPollingStation_2024/AC-40.pdf
INDIA സഖ്യത്തിന്റെ ഭാഗമായി ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസ്സ് പാർട്ടിയും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ധാരണപ്രകാരം കോൺഗ്രസ്സ് മൂന്ന് മണ്ഡലങ്ങളിലും ആം ആദ്മി പാർട്ടി നാല് മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്.
ഇതനുസരിച്ച് ന്യൂ ഡൽഹി മണ്ഡലത്തിൽ മത്സരിക്കുന്നത് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയാണ്. INDIA സഖ്യത്തിന് വേണ്ടി ആം ആദ്മി പാർട്ടിയുടെ സോമനാഥ് ഭാരതിയാണ് ഇവിടെ ജനവിധി തേടുന്നത്.
ആനി രാജ മാത്രമല്ല, രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമടക്കം ഈ മണ്ഡലത്തിലാണ് വോട്ട് ചെയ്തത്. 'ചരിത്രത്തിൽ ആദ്യമായി ഗാന്ധി കുടുംബം കോൺഗ്രസിന് വോട്ട് നൽകിയില്ല' എന്ന വാർത്ത മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. കാരണം ന്യൂ ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയില്ല.
വാസ്തവം
വടകരയിൽ കോൺഗ്രസിനെതിരെ മത്സരിച്ച ആനിരാജ ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വേണ്ടി വോട്ടുചെയ്തു എന്ന തരത്തിൽ നടക്കുന്ന പ്രചാരണം തെറ്റാണ്. ആനിരാജയ്ക്ക് വോട്ടുള്ള ന്യൂ ഡൽഹി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല, സഖ്യധാരണ പ്രകാരം ആം ആദ്മി പാർട്ടിയുടെ സോമനാഥ് ഭാരതിയാണ് മണ്ഡലത്തിലെ സ്ഥാനാർത്ഥി.
(തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഫാക്ട് ക്രസൻറോ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)
Content Highlights: Viral i picture of Annie Raja standing in front of the polling station after voting
Published: 30 May 2024, 06:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented