കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.15 സെക്കൻഡ്സ് ഉള്ള വീഡിയോയിൽ സുപ്രിയ സന്തോഷത്തോടെ വരുന്നതും ചുറ്റുമുള്ളവർ ആർപ്പുവിളിക്കുന്നതും കാണാം. 

To advertise here,

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ തോൽവി കോൺഗ്രസ് നേതാവായ സുപ്രിയ  ആഘോഷിക്കുന്നു എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന വിവരണം. എന്നാൽ പ്രചരിക്കുന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പരിശോധനയിൽ കണ്ടെത്തി .

പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിൽ  പറയുന്നത്:
''ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ
ദേശീയ വക്താവ് സുപ്രിയ ശ്രീനേറ്റ് 
ആഹാ... എന്തൊരു ആഹ്ലാദം.... ബിജെപി പോലും ഇത്രയും സന്തോഷിച്ചു കാണില്ല..
ഡൽഹിയിൽ APP യെ തോൽപ്പിച്ചതിലുള്ള  സന്തോഷം അണപൊട്ടിയൊഴുകി''

placeholder
പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിൽ നിന്നുള്ള സ്‌ക്രീൻഷോട്ട് 

അന്വേഷണം

വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ ഈ വീഡിയോയും അതിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകളും 2024 മുതൽ പ്രചരിക്കുന്നതായി വ്യക്തമായി. തുടർന്ന് നടത്തിയ കീവേഡ് സെർച്ചിലൂടെ സമാനമായ വീഡിയോ ഉൾപ്പെടുന്ന ന്യൂസ് റിപ്പോർട്ട് വൺഇന്ത്യ ഹിന്ദി യൂട്യൂബ് ചാനലിൽ കണ്ടെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ മുന്നേറ്റം സുപ്രിയ ശ്രീനേത്  ആഘോഷിക്കുന്ന വീഡിയോയാണ് ഇതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോൺഗ്രസ് സോഷ്യൽമീഡിയ സംഘത്തിനൊപ്പാണ് സുപ്രിയ ആഘോഷിക്കുന്നതെന്നും റിപ്പോർട്ടിൽ ഉണ്ട് .

 

വൈറൽ വീഡിയോയുടെ പൂർണരൂപം ഹിന്ദി വാർത്ത ചാനലായ ന്യൂസ് 24-ന്റെ യൂട്യൂബ് ചാനലിൽ 2024 ജൂൺ അഞ്ചിന് പങ്കുവച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇന്ത്യാ മുന്നണിയും ഉണ്ടാക്കിയ മുന്നേറ്റത്തെ കുറിച്ച് വൈകാരികമായിട്ടാണ് സുപ്രിയ  ശ്രീനേത് സംസാരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ചും രാഹുൽ ഗാന്ധിയെ കുറിച്ചും അവർ പറയുന്നുണ്ട്. 

 

പിന്നീട് അന്വേഷിച്ചത് വൈറൽ പോസ്റ്റുകൾക്കൊപ്പം പ്രചരിക്കുന്ന വാർത്താ കാർഡിനെ കുറിച്ചാണ്. ആം ആദ്മി പാർട്ടിയെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം കോൺഗ്രസിനില്ല എന്നാണ് ഇതിൽ പറയുന്നത്. ഡൽഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് കോൺഗ്രസ് വക്താവായ സുപ്രിയ ശ്രീനേത്  ഇത്തരമൊരു പ്രസ്താവന നടത്തിയത്. ആം ആദ്മി പാർട്ടിയെ വിജയിപ്പിക്കേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമല്ലെന്നും 15 വർഷത്തോളം ഞങ്ങൾ ഭരിച്ച സ്ഥലമാണ് ഡൽഹിയെന്നും തുടർന്നും ഞങ്ങൾക്ക് സാധ്യതയുള്ള തട്ടകമാണിതെന്നും സുപ്രിയ വ്യക്തമാക്കിയതായി ദേശീയ വാർത്ത ചാനലായ  എൻഡിടിവി  റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

placeholder
 NDTV യുടെ വാർത്തയിൽ  നിന്നുള്ള സ്‌ക്രീൻഷോട്ട് 

'Not Our Responsibility...': Congress Slams Ally AAP After Delhi Rout

വാസ്തവം

ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ പരാജയം കോൺഗ്രസ്  നേതാവ്  സുപ്രിയ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളെന്ന ഈ  പ്രചാരണം വ്യാജമാണ്. ഇക്കഴിഞ്ഞ ഡൽഹി തിരഞ്ഞെടുപ്പുമായി പ്രചരിക്കുന്ന വീഡിയോക്ക് ബന്ധമില്ല. ലഭ്യമായ വിവരങ്ങൾ പ്രകാരം പഴയ വീഡിയോയാണെന്ന് പ്രചരിക്കുന്നത്. 

 (വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)