ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഫെബ്രുവരി 15-ന് തിക്കിലും തിരക്കിലുംപെട്ട് യാത്രക്കാർ മരിക്കാനിടായ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിലേക്കുള്ള രണ്ട് ട്രെയിനുകൾ സ്റ്റേഷനിലെത്തിയ സമയത്തിലുണ്ടായ ആശയക്കുഴപ്പമാണ് വൻദുരന്തത്തിനിടയാക്കിയതെന്നാണ് ഡൽഹി പോലീസ് വ്യക്തമാക്കിയത്. അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം പതിനെട്ടു പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
എന്നാലിപ്പോഴിതാ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡൽഹി റെയിൽവെ സ്റ്റേഷൻ അപകടത്തിൽ മരിച്ചവരെ കാണാനെത്തിയെന്ന അവകാശവാദവുമായി ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ അതി വ്യാപകമായി പ്രചരിക്കുന്നുണ്ട്.

https://x.com/RukmanandSwami_/status/1891417797286064440
അന്വേഷണം
ഈ അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2024-ൽ വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കാണാൻ എത്തിയ ഗാന്ധി സഹോദരങ്ങളുടെ വീഡിയോ ആണ് പ്രചരിക്കുന്നത്.
വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സർച്ച് ചെയ്തതിൽനിന്നു ഹിന്ദുസ്ഥാൻ ടൈംസ് 2024 ഓഗസ്റ്റ് 2-ന് പ്രസിദ്ധീകരിച്ചൊരു വീഡിയോ റിപ്പോർട്ടിൽ സമാനദൃശ്യങ്ങൾ ഉള്ളതായി കണ്ടെത്തി.
'വയനാട് മണ്ണിടിച്ചിൽ: ഇരകളെ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി വികാരഭരിതനായി, 100+ വീടുകൾ നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്തു.' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വൈറൽ വീഡിയോയിൽ കാണുന്ന അതേ വസ്ത്രങ്ങളാണ് രണ്ട് കോൺഗ്രസ് നേതാക്കളും ധരിച്ചിട്ടുള്ളത്. നിരവധി എക്സ് ഉപയോക്താക്കളും ഈ വീഡിയോ 2024 ഓഗസ്റ്റിൽ പങ്കുവെച്ചിരുന്നു.
2024 ഓഗസ്റ്റ് 1-ന്, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടുകളിൽ വയനാട് സന്ദർശനത്തിന്റെ വീഡിയോകൾ പങ്കിട്ടിരുന്നു.
വൈറൽ വീഡിയോയിൽ കാണുന്നത് ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ദൂരന്തവുമായി ബന്ധപ്പെട്ട വീഡിയോ അല്ല എന്ന് ഇതിനാൽ വ്യക്തമാണ്, 2024-ൽ സംഭവിച്ച വയനാട് ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ടതാണ് ഈ വീഡിയോ.
വാസ്തവം
ഇത് തെറ്റായ പ്രചാരണമാണ്. 2024 ഓഗസ്റ്റിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട് ഉരുൾപ്പൊട്ടലിൽ മരിച്ചവരെ കാണാനെത്തിയതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ( to be hyperlinked : ഭാഗമായി ന്യൂസ്മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: Rahu and Priyanka visiting the bodies of those who died in the 2024 Wayanad landslide
Published: 22 Feb 2025, 03:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented