വയനാട് മണ്ഡലത്തിലെ കോൺഗ്രസ്സ് സ്ഥാനാർഥിയായ രാഹുൽ ഗാന്ധി അവിടെ വോട്ടെടുപ്പ് പൂർത്തിയായ ശേഷം യു.പിയിലെ റായ്ബറേലിയിലും നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. വയനാട്ടിലെ എതിർസ്ഥാനാർത്ഥിയായ ആനിരാജ ഉൾപ്പടെയുള്ളവർ ഇതിൽ വിമർശം ഉന്നയിച്ചു.
എന്നാൽ, രാഹുൽ ഗാന്ധിക്ക് വേണ്ടി ആനിരാജ രാജ റായ്ബറേലിയിൽ പ്രചാരണം നടത്തുന്നുണ്ടെന്ന രീതിയിൽ ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമാണ്. 'വയനാട്ടിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ മത്സരിച്ച ആനി രാജ ഇപ്പോൾ റായിബേരേലിയിൽ രാഹുൽ ഗാന്ധിയ്ക്കു വേണ്ടി പ്രചാരണം നടത്തുന്നു.' എന്നെ വിവരണത്തോടെയാണ് ഫേസ്ബുക്കിൽ പ്രചാരണം.
പ്രചാരണം തീർത്തും തെറ്റിദ്ധരിപ്പിക്കുന്നതാണ്. വിശദാംശങ്ങൾ ചുവടെ വായിക്കാം.
അന്വേഷണം
മെയ് മൂന്നിനായിരുന്നു രാഹുൽ ഗാന്ധി റായ്ബറേലിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഇതിന് പിറകെയാണ് ആനിരാജ അദ്ദേഹത്തെ വിമർശിച്ച് രംഗത്ത് വന്നത്. വയനാട്ടിലെ വോട്ടർമാരോട് രാഹുൽ ഗാന്ധി നീതികേട് കാണിച്ചുവെന്നായിരുന്നു ആനി രാജയുടെ പ്രതികരണം. ഇത് സംബന്ധിച്ച് 'മിന്റ്' പ്രസിദ്ധീകരിച്ച വാർത്തയുടെ

https://www.youtube.com/watch?v=ObYoWnsGMuU
കൂടുതൽ വ്യക്തതയ്ക്കായി ആനി രാജയുമായി ഫോണിൽ ബന്ധപ്പെട്ടു. റായ്ബറേലിയിൽ താൻ പ്രചാരണത്തിന് പോയിട്ടില്ലെന്നും അവിടേക്ക് പോകാൻ സിപിഐ ആവശ്യപ്പെട്ടിട്ടില്ല എന്നുമാണ് അവർ വ്യക്തമാക്കിയത്. നിലവിൽ കണ്ണൂരിലാണുള്ളത്. ഈ മാസം അവസാനം ഒഡിഷയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകണമെന്നാണ് പാർട്ടി നിർദ്ദേശം. ഈ മാസം 25-ന് ശേഷമായിരിക്കും ഒഡീഷയിലേക്ക് പോകുന്നത് എന്നും ആനി രാജ പറഞ്ഞു.
ഉത്തർപ്രദേശിൽ ഇടത് പാർട്ടികളുടെ സ്ഥാനാർത്ഥികളാരും മത്സരിക്കുന്നില്ല. ഉത്തർപ്രദേശിലെ 80 ലോക്‌സഭാ മണ്ഡലങ്ങളിൽ 17 മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. 63 മണ്ഡലങ്ങളിൽ സമാജ്‌വാദി പാർട്ടിയും മത്സരിക്കുന്നു. ഇന്ത്യ സഖ്യത്തിന്റെ സീറ്റ് വിഭജനം സംബന്ധിച്ച വാർത്ത
വാസ്തവം
രാഹുൽ ഗാന്ധിക്ക് വേണ്ടി റായ്ബറേലിയിൽ ആനിരാജ രാജ പ്രചാരണം നടത്തുന്നുണ്ടെന്ന പ്രചാരണം വ്യാജമാണ്. പ്രചാരണത്തിൽ ഇതുവരെ പങ്കെടുത്തിട്ടില്ലെന്നും പങ്കെടുക്കണമെന്ന നിദേശം പാർട്ടി നൽകിയിട്ടില്ലെന്നും ആനി രാജയും സ്ഥിരീകരിച്ചിട്ടുണ്ട്.
(ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)
Content Highlights: Annie Raja's response was that Rahul Gandhi had shown injustice to the voters of Wayanad
Published: 20 May 2024, 03:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented