കൊച്ചി : വിജ്ഞാനത്തിൽ അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണം ലക്ഷ്യമിട്ട്, സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിൽ ക്ഷമത വർധിപ്പിക്കുന്നതിനുള്ള നൂതന പദ്ധതിക്ക് ടെക്നോവാലി സോഫ്റ്റ്വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തും ധാരണയായി. അഭ്യസ്ത വിദ്യരായ യുവജന ങ്ങൾക്കു നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതിലൂടെ നാട്ടിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനും ടെക്നോവാലി- സെൽഫ് ഗവൺമെൻ്റ് യൂത്ത് എംപവർമെൻ്റ് പ്രോഗ്രാം (LSG-YEP) എന്ന ഈ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് വൈപ്പിൻ എം എൽ എ ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ നടന്ന ആലോചനയോഗത്തിന് അധ്യക്ഷം വഹിച്ചു കൊണ്ട് അദ്ദേഹം ചൂണ്ടി കാട്ടി
കേരളത്തിലെ ഓരോ പഞ്ചായത്തിലെയും തൊഴിൽരഹിതരായ യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമാക്കി, അപ് സ്കില്ലിങ് - റിസ്കില്ലിങ്ങില്ലൂടെ അവരെ ഐടി ജോലിയ്ക്ക് പ്രാപ്തരാക്കുന്നതിലൂടെ നാടിൻ്റെ സമ്പത്ത് വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പദ്ധതി തീർത്തും സൗജന്യമായാണ് ടെക്നോവാലി ആവിഷ്കരിച്ചിരിക്കുന്നത്
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള യുവജനങ്ങളുടെ തൊഴിൽ ശാക്തീകരണം ക്ഷമത വർധിപ്പിക്കൽ , ഓരോ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന തൊഴിലന്വേഷകരായ 200 യുവാക്കൾക്കായി അഞ്ചു ദിവസത്തെ സൗജന്യ വെർച്വൽ കരിയർ വർക്ക്ഷോപ്പുകൾ., സൈബർ സെക്യൂരിറ്റി, എ ഐ, മിഷ്യൻ ലേണിംഗ്, ഡാറ്റ സയൻസ് തുടങ്ങിയ അത്യാധുനിക വിഷയങ്ങളിൽ സൗജന്യ വേബിനാറുകളും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും , ഇൻഡസ്ട്രിയിൽ ആവശ്യമായ സ്കിൽ തിരഞ്ഞെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ , തൊഴിൽ അന്വേഷകർക്കായി സൗജന്യ കരിയർ കൗൺസിങ് , ടെക്നോവാലി , ഗ്ലോബൽ ഇൻഡസ്ട്രി ലീഡർമാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനാൽ ഇൻഡസ്ട്രി അപ്ഡേഷൻസ് പഞ്ചായത്തിന് ഗുണകരമായ രീതിയിൽ ഉപയോഗപ്രദമാകുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ ഈ മാസം 17 നു ധാരണാപത്രത്തിൽ പഞ്ചായത്തു പ്രതിനിധികളും ടെക്നോവാലി അധികൃതരും ഒപ്പുവെക്കും
യോഗത്തിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റതുളസി സോമൻ, വൈസ് പ്രസിഡന്റ് കെ എ സാജിത് ,പഞ്ചായത്തു പ്രസിഡണ്ട്മാരായ രമണി അജയൻ,കെ എ സ് നിബിൻ , നീതു വിനോദ്,, മിനി രാജു,
ടെക്നോവാലി സോഫ്റ്റ്വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ . കെ വി സുമിത്ര എന്നിവർ പങ്കെടുത്തു
Content Highlights: technovalley vypin panchayat
Published: 10 Jun 2024, 02:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented