കൊച്ചി : വിജ്ഞാനത്തിൽ അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണം ലക്ഷ്യമിട്ട്, സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിൽ ക്ഷമത വർധിപ്പിക്കുന്നതിനുള്ള നൂതന പദ്ധതിക്ക് ടെക്നോവാലി സോഫ്റ്റ്വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും പറവൂർ ബ്ലോക്ക് പഞ്ചായത്തും തമ്മിലുള്ള ധാരണാ പത്രത്തിൽ ഒപ്പു വെച്ചു
കേരളത്തിലെ ഓരോ പഞ്ചായത്തിലെയും തൊഴിൽരഹിതരായ യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമാക്കി, അപ് സ്കില്ലിങ് - റിസ്കില്ലിങ്ങില്ലൂടെ അവരെ ഐടി ജോലിയ്ക്ക് പ്രാപ്തരാക്കുന്നതിലൂടെ നാടിൻ്റെ സമ്പത്ത് വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുകയും നാട്ടിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനും ടെക്നോവാലി- സെൽഫ് ഗവൺമെൻ്റ് യൂത്ത് എംപവർമെൻ്റ് പ്രോഗ്രാം (LSG-YEP) എന്ന ഈ പദ്ധതിയിലൂടെ സാധ്യമാകുന്നതായിരിക്കും. നാടിൻ്റെ സമ്പത്ത് വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പദ്ധതി തീർത്തും സൗജന്യമായാണ് ടെക്നോവാലി ആവിഷ്കരിച്ചിരിക്കുന്നത്
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള യുവജനങ്ങളുടെ തൊഴിൽ ശാക്തീകരണം ക്ഷമത വർധിപ്പിക്കൽ , ഓരോ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന തൊഴിലന്വേഷകരായ 200 യുവാക്കൾക്കായി അഞ്ചു ദിവസത്തെ സൗജന്യ വെർച്വൽ കരിയർ വർക്ക്ഷോപ്പുകൾ., സൈബർ സെക്യൂരിറ്റി, എ ഐ, മിഷ്യൻ ലേണിംഗ്, ഡാറ്റ സയൻസ് തുടങ്ങിയ അത്യാധുനിക വിഷയങ്ങളിൽ സൗജന്യ വേബിനാറുകളും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും , ഇൻഡസ്ട്രിയിൽ ആവശ്യമായ സ്കിൽ തിരഞ്ഞെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ , തൊഴിൽ അന്വേഷകർക്കായി സൗജന്യ കരിയർ കൗൺസിങ് , ടെക്നോവാലി , ഗ്ലോബൽ ഇൻഡസ്ട്രി ലീഡർമാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനാൽ ഇൻഡസ്ട്രി അപ്ഡേഷൻസ് പഞ്ചായത്തിന് ഗുണകരമായ രീതിയിൽ ഉപയോഗപ്രദമാകുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ
പറവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രതീക്ഷയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡൻഡ് സനീഷ് , ജയവാസുദേവൻ, സുജിത കെ എ സ് (കില തീമാറ്റിക് എക്സ്പേർട്ട് ), സ്മിത പി ജി (ജി ഇ ഒ ) ടെക്നോവാലി സോഫ്റ്റ്വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ . കെ വി സുമിത്ര എന്നിവർ പങ്കെടുത്തു
Content Highlights: technovalley paravoor panchayat labour programme
Published: 10 Jul 2024, 08:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented