കൊച്ചി : വിജ്ഞാനത്തിൽ അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണം ലക്ഷ്യമിട്ട്, സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിൽ ക്ഷമത വർധിപ്പിക്കുന്നതിനുള്ള നൂതന പദ്ധതിക്ക് ടെക്നോവാലി സോഫ്റ്റ്വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തും തമ്മിലുള്ള ധാരണാ പത്രത്തിൽ ഒപ്പു വെച്ചു
കേരളത്തിലെ ഓരോ പഞ്ചായത്തിലെയും തൊഴിൽരഹിതരായ യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമാക്കി, അപ് സ്കില്ലിങ് - റിസ്കില്ലിങ്ങില്ലൂടെ അവരെ ഐടി ജോലിയ്ക്ക് പ്രാപ്തരാക്കുന്നതിലൂടെ നാടിൻ്റെ സമ്പത്ത് വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുകയും നാട്ടിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനും ടെക്നോവാലി- ലോക്കൽ സെൽഫ് ഗവൺമെൻ്റ് യൂത്ത് എംപവർമെൻ്റ് പ്രോഗ്രാം (LSG-YEP) എന്ന ഈ പദ്ധതിയിലൂടെ സാധ്യമാകുന്നതായിരിക്കും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള യുവജനങ്ങളുടെ തൊഴിൽ ശാക്തീകരണം ക്ഷമത വർധിപ്പിക്കൽ , ഓരോ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന തൊഴിലന്വേഷകരായ 200 യുവാക്കൾക്കായി അഞ്ചു ദിവസത്തെ സൗജന്യ വെർച്വൽ കരിയർ വർക്ക്ഷോപ്പുകൾ., സൈബർ സെക്യൂരിറ്റി, എ ഐ, മിഷ്യൻ ലേണിംഗ്, ഡാറ്റ സയൻസ് തുടങ്ങിയ അത്യാധുനിക വിഷയങ്ങളിൽ സൗജന്യ വേബിനാറുകളും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും , ഇൻഡസ്ട്രിയിൽ ആവശ്യമായ സ്കിൽ തിരഞ്ഞെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ , തൊഴിൽ അന്വേഷകർക്കായി സൗജന്യ കരിയർ കൗൺസിങ് , ടെക്നോവാലി , ഗ്ലോബൽ ഇൻഡസ്ട്രി ലീഡർമാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനാൽ ഇൻഡസ്ട്രി അപ്ഡേഷൻസ് പഞ്ചായത്തിന് ഗുണകരമായ രീതിയിൽ ഉപയോഗപ്രദമാകുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാധവിൻ്റെയും ടെക്നോവാലി മാനേജിങ് ഡയറക്ടർ രാജേഷ് കുമാറിൻ്റെയും നേതൃത്വത്തിൽ ടെക്നോവാലിയിൽ നടന്ന യോഗത്തിൽ മുളന്തുരുത്തി വൈസ് പ്രസിഡൻഡ് ബിന്ദു സജീവ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെയിനി രാജു , അജി കെ കെ , ജി ഇ സിബിൻ ഇ പി , ടെക്നോവാലി സോഫ്റ്റ്വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ബീന റൊസാരിയോ , അസ്സോസിയേറ്റ് ഡയറക്ടർ ദിവ്യ എസ് നായർ , ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് , അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ . കെ വി സുമിത്ര എന്നിവർ പങ്കെടുത്തു
Content Highlights: technovalley mulanthuruthi panchayat labour programme
Published: 19 Jul 2024, 10:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented