കൊച്ചി: നെഹ്‌റു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് റിസർച്ച് സെന്ററിലെയും ജവാഹർലാൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലേയും വിദ്യാർത്ഥികൾക്ക് സൈബർ സെക്യൂരിറ്റിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക മേഖലകളിൽ വ്യവസായലക്ഷ്യബോധത്തോടെ നൂതന പഠന വൈദഗ്ധ്യം കൈവരിക്കുന്നതിനും തൊഴിൽക്ഷമത വർധിപ്പിച്ച് തൊഴിൽശാക്തീകരണം ഉറപ്പുവരുത്തുന്നതിനുമായി ഇരുകോളേജുകളും ടെക്നോവാലി സോഫ്റ്റ്വെയർ ഇന്ത്യയും തമ്മിൽ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.
ഈ ധാരണാപത്രങ്ങളുടെ ഭാഗമായി അക്കാദമിക്, സാങ്കേതിക, പ്രൊഫഷണൽ മേഖലകളിലെ പരസ്പര താൽപര്യമുള്ള വിഷയങ്ങളിൽ ഇരുപക്ഷങ്ങളും സഹകരിക്കും. പരിശീലനം, ഗവേഷണം, ഇൻറേൺഷിപ്പുകൾ, പ്ലേസ്മെന്റ് പിന്തുണ, പാഠ്യപദ്ധതി സമൃദ്ധീകരണം, നൈപുണ്യ വികസനം, കൺസൾട്ടിംഗ്, പ്രോജക്ട് വികസനം, സംയുക്ത അക്കാദമിക്–സാങ്കേതിക പരിപാടികൾ എന്നിവ ഇതിന്റെ ഭാഗമായി ഉൾപ്പെടുന്നു.
സൈബർ സുരക്ഷ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തൽ, പ്രായോഗിക വ്യവസായ പരിചയം ഉറപ്പാക്കൽ, വിദ്യാർത്ഥികളുടെ തൊഴിൽ പുരോഗതി എന്നിവ ലക്ഷ്യമിട്ട് ഇരുപക്ഷങ്ങളും തങ്ങളുടെ സംയുക്ത വിദഗ്ധത പ്രയോജനപ്പെടുത്തും. പ്രത്യേകിച്ച്, വിവിധ എഞ്ചിനീയറിംഗ് ശാഖകളിലേക്കുള്ള സൈബർ സുരക്ഷാ പ്രയോഗങ്ങൾ ഉൾപ്പെടുന്ന ക്രോസ്-ഡിസിപ്ലീനറി നൈപുണ്യ വികസനത്തിനും അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ വഴികളിലേക്കുള്ള തയ്യാറെടുപ്പിനുമാണ് ഈ ധാരണാപത്രത്തിലൂടെ പ്രധാനമായി ലക്ഷ്യമിടുന്നത്.
അക്കാദമിക്–ഇൻഡസ്ട്രി ഏകീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ശക്തമായ ആശയവിനിമയ ചാനലുകൾ സ്ഥാപിക്കുക, യഥാർത്ഥ വ്യവസായ ആവശ്യകതകളെ അടിസ്ഥാനമാക്കിയുള്ള നൈപുണ്യാധിഷ്ഠിത പഠന മാതൃകകൾ വികസിപ്പിക്കുക, സൈബർ സുരക്ഷ ബോധവൽക്കരണം ദേശീയവും അന്താരാഷ്ട്രവുമായ തലങ്ങളിൽ പ്രചരിപ്പിക്കുന്നതിനുള്ള സംയുക്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയവയും ഈ ധാരണാപത്രത്തിന്റെ പ്രധാന ഘടകങ്ങളാണ്.
സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , റോബോട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), ക്ലൗഡ് കംപ്യൂട്ടിംഗ്, നെറ്റ്‌വർക്കിംഗ് തുടങ്ങിയ മേഖലകളിൽ വ്യവസായ ആവശ്യകതകൾക്ക് അനുയോജ്യമായ രീതിയിൽ പാഠ്യപദ്ധതി പുതുക്കുന്നതിന് ടെക്നോവാലി നെഹ്‌റു കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് റിസർച്ച് സെന്ററിനെയും ജവാഹർലാൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളോജിയെയും പിന്തുണയ്ക്കും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി വ്യവസായാധിഷ്ഠിത പരിശീലന പരിപാടികൾ, സാങ്കേതിക ബൂട്ട്ക്യാമ്പുകൾ, മാസ്റ്റർക്ലാസുകൾ, സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ എന്നിവ സംഘടിപ്പിക്കുന്നതോടൊപ്പം യോഗ്യതയുള്ള സൈബർസെക്യൂരിറ്റി എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ഇൻറേൺഷിപ്പ് സൗകര്യങ്ങളും പ്ലേസ്മെന്റ് സഹായവും നൽകും. സൈബർ സുരക്ഷ, നെറ്റ്‌വർക്കിംഗ്, AI എന്നിവയുൾപ്പെടെയുള്ള കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് സാങ്കേതികവിദ്യകളിൽ സംയുക്ത ഗവേഷണ പ്രവർത്തനങ്ങളും ഈ ധാരണാപത്രത്തിന്റെ ഭാഗമായി നടപ്പാക്കും.
വിദ്യാർത്ഥികളുടെ തൊഴിൽശാക്തീകരണവും തൊഴിൽക്ഷമത വർധിപ്പിക്കുന്നതും ലക്ഷ്യമിട്ട്, കോളേജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ വെർച്വൽ കരിയർ വർക്ക്‌ഷോപ്പുകൾ, സൈബർ സെക്യൂരിറ്റി, എ ഐ, മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ് തുടങ്ങിയ അത്യാധുനിക വിഷയങ്ങളിൽ സൗജന്യ വെബിനാറുകൾ, പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകൾ, വ്യവസായത്തിൽ ആവശ്യമായ നൈപുണ്യങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, തൊഴിൽ അന്വേഷകർക്കായി സൗജന്യ കരിയർ കൗൺസലിംഗ് എന്നിവയും ടെക്നോവാലി കോളേജ് വിദ്യാർത്ഥികൾക്ക് നൽകും.
ധാരണാപത്രം ഒപ്പുവെപ്പുമായി ബന്ധപ്പെട്ട യോഗത്തിൽ നെഹ്‌റു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് റിസർച്ച് സെന്റർ പ്രിൻസിപ്പൽ ഡോ. അനൂപ് കെ ജെ , ജവാഹർലാൽ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. എൻ ഗുണശേഖരൻ , ഡോ. കവിത ഭാരതി (ഡെപ്യൂട്ടി ഡയറക്ടർ NCP & IR) ഡോ. മൃദുല (HOD ECE ), ഡോ. ടി പി കൃഷ്ണകുമാർ (HOD MBA) ഡോ . ആന്റോ ഫ്രാൻസിസ് ( HOD മെക്കാട്രോണിക്‌സ്), ഡോ . ബെന്നി പോൾ (HOD ME) സതീഷ് കുമാർ (ഹെഡ് ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ് , NCP IR ) ഗോപിനാഥൻ സി (ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ് കോർഡിനേറ്റർ , NCR IR), അനുജ (HOD AIML ), വിനയ് നായർ (ഓഫീസർ ട്രെയിനിങ് ആൻഡ് കസ്റ്റമർ റിലേഷൻസ് , NCP & IR) , ഡോ പ്രമോദ് ( അസിസ്റ്റന്റ് പ്രൊഫസർ എംസിഎ), ടെക്നോവാലി ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. കെ. വി. സുമിത്ര എന്നിവരും പങ്കെടുത്തു.
Content Highlights: Technovalley Software India partners with Nehru College of Engineering to enhance student skills in AI, Cybersecurity, and more, boosting employability.
Published: 24 Feb 2026, 01:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented