കിഴക്കമ്പലം : കിഴക്കമ്പലം ഞാറള്ളൂർ ബേത്ലഹേം ദയറ ഹൈസ്കൂളിൽ നടന്നുവന്ന 67-മത് കോലഞ്ചേരി ഉപജില്ലാ കലോത്സവം സമാപിച്ചു. എൽ.പി. വിഭാഗത്തിൽ 65 പോയന്റ് നേടി ഗവ. എച്ച്.എസ്.എസ്. പഴന്തോട്ടവും ഗവ. യു.പി.എസ്. കുമ്മനോടും ബേത്ലഹേം ദയറാ ഹൈസ്കൂളും ഒന്നാംസ്ഥാനം പങ്കിട്ടു.
യു.പി. വിഭാഗത്തിൽ 80 പോയിന്റോടെ ബേത്ലഹേം ഹൈസ്കൂൾ ഞാറല്ലൂർ ഒന്നാം സ്ഥാനവും 78 പോയിന്റോടെ ഗവ. യു.പി. സ്കൂൾ കുമ്മനോടും സെയ്ന്റ് മേരീസ് എച്ച്.എസ്. മോറയ്ക്കാലയും രണ്ടാമത് എത്തി.
ഹൈസ്കൂൾ വിഭാഗത്തിൽ 259 പോയിന്റ് നേടി ബേത്ലഹേം ഹൈസ്കൂൾ ഓവറോൾ കിരീടം നേടി. സെയ്ന്റ് മേരീസ് ഹൈസ്കൂൾ മോറയ്ക്കാല രണ്ടാം സ്ഥാനം നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 254 പോയിന്റോടെ സെയ്ൻറ് മേരീസ് എച്ച്.എസ്. മോറയ്ക്കാല കിരീടം നേടി. മാർ കൂറിലോസ് എച്ച്.എസ്.എസ്. പട്ടിമറ്റം രണ്ടാം സ്ഥാനം നേടി.
യു.പി. വിഭാഗം സംസ്കൃതോത്സവത്തിൽ ആർ.എം.എച്ച്.എസ്. വടവുകോട് ഒന്നാം സ്ഥാനവും ബേത്ലഹേം ദയറ ഹൈസ്കൂൾ ഞാറള്ളൂർ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ വടവുകോട് ആർ.എം.എച്ച്.എസ്.എസ്. ഒന്നാം സ്ഥാനവും തിരുവാണിയൂർ സെയ്ന്റ് ഫിലോമിനാസ് എച്ച്.എസ്. രണ്ടാം സ്ഥാനവും നേടി. അറബി കലോത്സവം എൽ.പി. വിഭാഗം കലോത്സവത്തിൽ പങ്കെടുത്ത എല്ലാ സ്കൂളുകളും തുല്യ പോയിന്റോടെ ഒന്നാംസ്ഥാനം പങ്കുവെച്ചു.
എൽ.പി. വിഭാഗം അറബി കലോത്സവത്തിൽ 65 പോയിന്റുമായി ബേത്ലഹേം ഹൈസ്കൂൾ ഞാറള്ളൂർ, ജമാഅത്ത് യു.പി.എസ്. പട്ടിമറ്റം എന്നീ വിദ്യാലയങ്ങൾ ഒന്നാം സ്ഥാനത്ത് എത്തി. യു.പി. ഭാഗം അറബി കലോത്സവത്തിൽ 65 പോയിന്റുമായി ജമാഅത്ത് യു.പി. സ്കൂൾ പട്ടിമറ്റം, ബി.ഡി.എച്ച്.എസ്. ഞാറള്ളൂർ എന്നിവർ ഒന്നാം സ്ഥാനവും ഐ.സി.ടി. പെരിങ്ങാല രണ്ടാം സ്ഥാനവും നേടി.
ഹയർസെക്കൻഡറി വിഭാഗം അറബി കലോത്സവത്തിൽ 95 പോയിന്റോടെ ഐ.സി.ടി. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഒന്നാം സ്ഥാനത്തും മാർ കൂറിലോസ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പട്ടിമറ്റം 88 പോയിന്റോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സമാപനസമ്മേളനം ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ് അധ്യക്ഷയായി.
എ.ഇ.ഒ. മേഘ പി.ആർ., ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന, അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ശേബ പി.ടി.എ. പ്രസിഡന്റ് എം.കെ. അനിൽകുമാർ, ചാക്കോ പി. മാണി, പഞ്ചായത്തംഗം ഷിബി ബിനോയ് എന്നിവർ സംസാരിച്ചു.
Published: 09 Nov 2026, 01:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented