കൊച്ചി : സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ തൊഴിൽ ക്ഷമത വർധിപ്പിക്കാനും തൊഴിൽശാക്തീകരണം ഉറപ്പു വരുത്തുന്നതിനുമുള്ള ധാരണാപത്രത്തിൽ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും ടെക്നോവാലി സോഫ്റ്റ്വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവെച്ചു. കേരളത്തിലെ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമാക്കി, അപ് സ്കില്ലിങ് - റിസ്കില്ലിങ്ങില്ലൂടെ ഉയർന്ന വേതനം ലഭ്യമാകുന്ന ഐടി ജോലിയ്ക്ക് അവരെ പ്രാപ്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന ടെക്നോവാലി ടെക്നോളജി ക്ലബ് എന്ന പദ്ധതിയിലൂടെയാണ് ഇത് പ്രാവർത്തികമാക്കുന്നത്. ടെക്നോവാലി ടെക്നോളജി ക്ലബ്ബിൻ്റെ അംഗത്വം ഏറ്റെടുത്തു കൊണ്ടാണ് ഫിസാറ്റ് ഈ നൂതന പദ്ധതിക്ക് ടെക്നോവാലിക്കൊപ്പം കൈകോർത്തിരിക്കുന്നത് .
തീർത്തും സൗജന്യമായി ആവിഷ്കരിച്ചിരിക്കുന്ന ഈ പദ്ധതി ലക്ഷ്യമിടുന്നത് , വിദ്യാർത്ഥികളുടെ തൊഴിൽ ശാക്തീകരണവും , തൊഴിൽക്ഷമത വർധിപ്പിക്കുന്നതോടൊപ്പം ഓരോ കോളേജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 200 വിദ്യാർഥികൾക്കായി അഞ്ചു ദിവസത്തെ സൗജന്യ വെർച്വൽ കരിയർ വർക്ക്ഷോപ്പുകൾ., സൈബർ സെക്യൂരിറ്റി, എ ഐ, മിഷ്യൻ ലേണിംഗ്, ഡാറ്റ സയൻസ് തുടങ്ങിയ അത്യാധുനിക വിഷയങ്ങളിൽ സൗജന്യ വേബിനാറുകളും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും , ഇൻഡസ്ട്രിയിൽ ആവശ്യമായ സ്കിൽ തിരഞ്ഞെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ , തൊഴിൽ അന്വേഷകർക്കായി സൗജന്യ കരിയർ കൗൺസിങ് എന്നിവയുമാണ്.
യോഗത്തിൽ ഫിസാറ്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ്, അക്കാഡമിക്സ് ഡീൻ , ഡോ. ഉണ്ണി കർത്താ ജി , ടെക്നോവാലി സോഫ്റ്റ്വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് , അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. കെ വി സുമിത്ര എന്നിവർ പങ്കെടുത്തു
Content Highlights: Technovalley FISAT agreement
Published: 15 Jun 2024, 09:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented