ചരമം

മുഹമ്മദ്

കളമശ്ശേരി: വട്ടേക്കുന്നം കൊല്ലംപറമ്പിൽ മുഹമ്മദ് (80) അന്തരിച്ചു. ഭാര്യ: ജുമൈല. മക്കൾ: ഹാരിസ്, മാഹിൻ, ജബ്ബാർ, ഫൈസൽ, റഫീഖ്, മുനീർഷാ. മരുമക്കൾ: സുബൈദ, റംലത്ത് (വനിതാ ലീഗ് ജില്ലാ പ്രസിഡന്റ്), തസ്ബീന, നസ്‌റിൻ, നിഷ, ഹസീന.

ഐവി

ഇടപ്പള്ളി: ആലുങ്കൽ ജോസഫിന്റെ ഭാര്യ ഐവി (56) അന്തരിച്ചു. അങ്കമാലി കൊരട്ടികുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജെൽമ, ജെയ്‌ന. മരുമക്കൾ: ജോസ് സെബാസ്റ്റ്യൻ കുമ്പളത്തുപറമ്പിൽ, ജോർജ് തോമസ് വള്ളോത്തൈയിൽ.

ബൈക്ക് അപകടം:

യുവാവ് മരിച്ചു

എൻ.എസ്. അഖിൽ

മട്ടാഞ്ചേരി: ബൈക്ക് അപകടത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. കുമ്പളം നികർത്തിൽ വീട്ടിൽ എൻ.എസ്. അഖിലാ (26) ണ് മരിച്ചത്. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ, മട്ടാഞ്ചേരി ഹാൾട്ടിലെ തൊഴിലാളിയാണ്. വ്യാഴാഴ്ച രാത്രി എട്ടരയോടെ അരൂർ കുമ്പളം പാലത്തിൽ ബൈക്കുകൾ കൂട്ടി ഇടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: സി. എസ്. സന്തോഷ്. അമ്മ: റോസി, സഹോദരങ്ങൾ: അനന്തു, ആതിര.

സുലേഖ

പള്ളുരുത്തി : കെ.എം.പി. നഗറിൽ പോക്കാകില്ലത്‌ സുബൈറിന്റെ ഭാര്യ സുലേഖ

(സുലു-60) അന്തരിച്ചു.

മക്കൾ: ഹാരിസ്, സുമയ്യ, ഹാഷിം, അജിത.

മരുമക്കൾ : ഷഹാന, നവാബ്, റംഷിയ, അൻവർ.

അബ്ദുൾ ഹമീദ് ഈസാ സേട്ട്

തോപ്പുംപടി: ചുള്ളിക്കൽ മാർജിൻ ഫ്രീ ഷോപ്പിന്‌ സമീപം താമസിക്കുന്ന അബ്ദുൾ ഹമീദ് ഈസാ സേട്ട് (അൻവർ-63) അന്തരിച്ചു. ഭാര്യ: നദീറാ ബായി. മക്കൾ: അദീപ് സേട്ട്, നസ്രിൻ ബായി. മരുമക്കൾ: ഇമ്രാൻ സേട്ട് , സിത്താര ബായി.

റോസി

അങ്കമാലി: കിടങ്ങൂർ പടയാട്ടി ജോസഫിന്റെ ഭാര്യ റോസി (87) അന്തരിച്ചു. അന്നമനട കല്ലൂർ കവലക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ജെസി, സിസ്റ്റർ ആൻ ജോം (എഫ്‌.സി.സി. പെരുമ്പാവൂർ), ട്രീസ, സിസ്റ്റർ മേരി ജോസഫ് (ഹോളി ഫാമിലി കോൺവെന്റ്, പൂമല), സിറിയക്, ജിജി. മരുമക്കൾ: വിജോപുരം പാലാട്ടി വർഗീസ്, കൈപ്പട്ടൂർ കോച്ചാപ്പിള്ളി ജോസ്, ദേവഗിരി തെക്കേക്കര ബിന്ദു (യു.കെ.), വിജോപുരം പുതുശ്ശേരി ആന്റു. ശവസംസ്കാരം തിങ്കളാഴ്ച 10.30-ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.

ജോസഫ് റമ്പാൻ

മൂവാറ്റുപുഴ: വീട്ടൂർ മറ്റത്തിൽ ജോസഫ് റമ്പാൻ (68) അന്തരിച്ചു. പരേതരായ ഐപ്പ് വർഗീസിന്റെയും മറിയാമ്മയുടെയും മകനാണ്. സഹോദരങ്ങൾ: മോളി, ജോർജ്, ലില്ലി. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടൂർ സെയ്‌ന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

സാബു ആന്റണി

ഗാന്ധിനഗർ: മാതാ നഗർ പബ്ലിക് സ്കൂളിന് സമീപം ആന്റണിയുടെ മകൻ സാബു ആന്റണി (46) അന്തരിച്ചു. ഭാര്യ: ലിൻസി. മക്കൾ: ആന്റണി സാബു, ആൽവിയ മരിയ.

ബാബു

തൃപ്പൂണിത്തുറ : എരൂർ പല്ലിമറ്റത്ത് പരേതനായ ബാലകൃഷ്ണന്റെ മകൻ ബാബു (41) അന്തരിച്ചു.

എറണാകുളം ഹൈക്കോടതി ജീവനക്കാരനാണ്. ഭാര്യ: ചോറ്റാനിക്കര ഓണേരിൽ ശാരുകൃഷ്ണ (പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്). മകൻ: നന്ദകിഷോർ. ശവസംസ്കാരം ശനിയാഴ്ച രാവിലെ 11-ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.

പ്രഭാകരൻ ആചാരി ഇലഞ്ഞി: പെരുമ്പടവം. വടക്കേപ്പറമ്പിൽ പ്രഭാകരൻ ആചാരി (70) അന്തരിച്ചു. മക്കൾ: രവികുമാർ, രാജ്‌കുമാർ, മരുമകൾ: രാജി.

എൽസി

പച്ചാളം: ജനതാ കോളനി ലെയ്‌നിൽ പുത്തൻവീട്ടിൽ പരേതനായ വറുതുകുട്ടിയുടെ ഭാര്യ എൽസി (87) അന്തരിച്ചു. മക്കൾ: മേഴ്‌സി, ഷീല, ജാൻസി, ഷൈനി. മരുമക്കൾ: ഗബ്രിയേൽ, ജോയി, ആന്റണി, ജോസ്.

കൃഷ്ണൻകുട്ടി

രാമമംഗലം: മടവനത്താഴത്ത്‌ കൃഷ്ണൻകുട്ടി (47) അന്തരിച്ചു. ഭാര്യ: അംബിക. കുട്ടികൾ: രണ്ടുപേർ (6 മാസം).

പി.ഇ. മാമ്മൻ

വടയമ്പാടി: താന്നിക്കാപ്പൊയ്‌കയിൽ പി.ഇ. മാമ്മൻ (റിട്ട. ഫാർമസിസ്റ്റ്, ഗവ. ജില്ലാ ആശുപത്രി, ജഗദൽപുർ, ഛത്തീസ്ഗഢ്‌ -78) അന്തരിച്ചു. ഭാര്യ: സാറാമ്മ (റിട്ട. നഴ്‌സ്) കൊട്ടാരക്കര ആയൂർ മാപ്പിളവീട്ടിൽ കുടുംബാംഗം. മക്കൾ: ലാലി, സജി, റെജി. മരുമക്കൾ: ഏലിയാസ്, സീനിയ.

സിസ്റ്റർ എലിസബത്ത്

പുത്തൻകുരിശ്: സെയ്ന്റ് മേരീസ് കോൺവെന്റ് അംഗവും ബി.ടി.സി. പബ്ലിക് സ്കൂൾ അധ്യാപികയുമായ സിസ്റ്റർ എലിസബത്ത് (44) അന്തരിച്ചു. കോതമംഗലം കോഴിപ്പിള്ളി നിരവത്തുകണ്ടത്തിൽ ഏലിയാസിന്റെയും ഏലിയാമ്മയുടെയും മകളാണ്. സഹോദരങ്ങൾ: എൽദോസ്, സിനി, സീന.

ശവസംസ്കാരം ഞായറാഴ്ച രണ്ടിന് പുത്തൻകുരിശ്

സെയ്ന്റ് പീറ്റേഴ്‌സ് ആൻഡ് സെയ്ന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

ശ്യാമള

കൊച്ചി: കാരയ്ക്കാമുറി കാവുകുട്ടി ഭവനിൽ പുല്യാടത്ത് പീതാംബരന്റെ ഭാര്യ ശ്യാമള (63) അന്തരിച്ചു. മകൾ: പ്രീതി. മരുമകൻ: ശ്രീനാഥ്. ശവസംസ്കാരം തിങ്കളാഴ്ച 12-ന് രവിപുരം ശ്മശാനത്തിൽ.

SHOW MORE