എറണാകുളം: ഓണം, വിവാഹ വിപണികൾക്ക് ആവേശമായി 'വീവ്‌സ് ഓഫ് ഇന്ത്യ' സംഘടിപ്പിക്കുന്ന രാജ്യത്തെ പ്രമുഖ പരമ്പരാഗത-ജീവിതശൈലി ഉൽപ്പന്ന പ്രദർശനവും വിൽപ്പനയും എറണാകുളത്ത് ആരംഭിച്ചു. 'സിൽക്ക് ഫെസ്റ്റിവൽ ഇൻ എറണാകുളം' എന്ന പേരിൽ നടക്കുന്ന ഈ പ്രദർശനം കലൂർ-കടവന്ത്ര റോഡിലുള്ള എ.ജെ. ഹാളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 5-ന് ആരംഭിച്ച മേള ഓഗസ്റ്റ് 10 വരെ നീണ്ടുനിൽക്കും.

To advertise here,

കൈത്തറി പ്രേമികൾക്കും ഓണം-വിവാഹ ആവശ്യങ്ങൾക്കായി വസ്ത്രങ്ങൾ വാങ്ങുന്നവർക്കുമായി വിപുലമായ ശേഖരമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 10.30 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം. പ്രവേശനം സൗജന്യമാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന കൈത്തറി സിൽക്ക്, കോട്ടൺ സാരികൾ, കുർത്തികൾ, ഡിസൈനർ-എത്‌നിക് വസ്ത്രങ്ങൾ, മെറ്റീരിയലുകൾ, ഫാഷൻ ആഭരണങ്ങൾ എന്നിവയുടെ വൻ ശേഖരം മേളയിൽ ലഭ്യമാണ്. ജൂട്ട് സിൽക്കുകൾ, ടസ്സർ സിൽക്കുകൾ, കാന്ത, ധാക്കായ് ജംദാനി, മസ്ലിൻ സിൽക്ക്, ബലുചാരി, തങ്കൈൽ, ലിനൻ, സ്വർണ്ണനൂലുകളാൽ അലങ്കരിച്ച ഉപ്പട സാരികൾ, ഡബിൾ വീവ് ഇക്കത്ത്, ഗിച്ചാ സിൽക്ക്, ഭഗൽപുരി സിൽക്കുകൾ, ഉത്തർപ്രദേശിൽ നിന്നുള്ള ബനാറസ് സിൽക്കുകൾ എന്നിവ മേളയിലുണ്ട്. രാജസ്ഥാനിലെ ഡാബു പ്രിന്റ്, ബന്ദേജ് തുണിത്തരങ്ങൾ, ഗുജറാത്തിലെ പട്ടോള, ബിഹാറിലെ തുസ്സാർ സിൽക്ക്, ലഖ്നൗവിലെ പ്രശസ്തമായ 'ചിക്കൻകാരി' വസ്ത്രങ്ങൾ എന്നിവയും മേളയിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9541975990 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം. മേള ഓഗസ്റ്റ് 10-ന് സമാപിക്കും.