മൂവാറ്റുപുഴ : പരിസര ശുചിത്വവും മാലിന്യമുക്ത പരിസ്ഥിതിയും ലക്ഷ്യമിട്ട് മാറാടി ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കുന്ന നിർമലം നവയുഗം പദ്ധതിയുടെ ഭാഗമായി പാറത്തട്ടയിലെ പൊതുചിറ ശുചീകരിച്ചു.
മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായാണ് കാടുമൂടി മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗ ശൂന്യമായിക്കിടന്ന പാറത്തട്ട ചിറ വൃത്തിയാക്കിയത്.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വാർഡുതല കമ്മിറ്റികൾ രൂപവത്കരിച്ചിട്ടുണ്ട്. ഓരോ വാർഡിലെയും മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി അവ ശുചീകരിച്ചു വരുകയാണ്.
പൊതുജന പങ്കാളിത്തത്തോടെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ഇല്ലാതാക്കി ശുചിത്വമുള്ള പഞ്ചായത്തായി മാറാടിയെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ഷാന്റി അബ്രഹാം പറഞ്ഞു. തൊഴിലുറപ്പ് അംഗങ്ങൾ, ഹരിതകർമസേന, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാജു കുന്നപ്പിള്ളി, ബ്ലോക്ക് പഞ്ചായത്തംഗം ജയ്സ് ജോൺ, രാമകൃഷ്ണൻ, ജിൽസൺ ജോസ്, പഞ്ചായത്തംഗങ്ങളായ ഷൈനി മുരളി, തേജസ് ജോൺ, രതീഷ് ചങ്ങാലിമറ്റം, കെ. ഷാജഹാൻ, മഞ്ജു അനിൽ തുടങ്ങിയവർ സംസാരിച്ചു.
Published: 03 Nov 2026, 02:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented