മലയാറ്റൂർ : മണപ്പാട്ടുചിറയിൽനടന്ന വള്ളംകളിയിൽ ഇരുട്ടുകുത്തി വിഭാഗത്തിൽ പുളിക്കക്കടവ് നാട്ടുകൂട്ടം ബോട്ട് ക്ളബ് ജേതാക്കളായി. നാട്ടുകൊമ്പൻ രണ്ടാമതും സൂപ്പർജെറ്റ് മൂന്നാമതും ഫിനിഷ് ചെയ്തു. ലൂസേഴ്‌സ് ഫൈനലിൽ പൊന്നാനി ടി.ബി.സി. പടക്കൊമ്പൻ ജേതാവായി. വെപ്പ് വിഭാഗത്തിൽ വി.ബി.സി. പുത്തൻകണ്ടത്തിൽ ഒന്നാമതെത്തി. ഫ്രണ്ട്‌സ് രണ്ടാമതും സെയ്ന്റ് ആന്റണി മൂന്നാമതും എത്തി. ചെറുചുണ്ടൻ വിഭാഗത്തിൽ നെടുപറമ്പിൽ ജേതാക്കളായി. വിശ്വാനാഥൻ രണ്ടാമതെത്തി. നാട്ടുകൊമ്പന്റെ സനീഷ് മികച്ച അമരവും പുളിക്കക്കടവിന്റെ കബീർ മികച്ച അണിയവുമായി. ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് വള്ളംകളി ഉദ്ഘാടനം ചെയ്തു. മന്ത്രി റോജി എം. ജോൺ അധ്യക്ഷനായി. ബെന്നി ബഹനാൻ എം.പി. മുഖ്യാതിഥിയായിരുന്നു. മനോജ് മൂത്തേടൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് സലോമി ടോമി, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

To advertise here,