സമുദ്രമത്സ്യ മേഖലയിൽ പരസ്പരസഹകരണം ലക്ഷ്യം
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, മാരികൾച്ചർ തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായി സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സെയ്ഷെൽസിൽ നിന്നുള്ള ഉന്നതതല പ്രതിനിധിസംഘം സി.എം.എഫ്.ആർ.ഐ. സന്ദർശിച്ചു. സെയ്ഷെൽസ് ഫിഷറീസ്, കാർഷിക, ബ്ലൂ ഇക്കോണമി മന്ത്രി വാലസ് കോസ്ഗ്രോയുടെ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് സി.എം.എഫ്.ആർ.ഐ.യിലെത്തിയത്.
കാലാവസ്ഥാ വ്യതിയാന പഠനങ്ങൾ, ഫിഷ് സ്റ്റോക് അസസ്മെന്റ്, കടൽ പായലിൽ നിന്നുള്ള മൂല്യവർധിത ഉത്പാദനം എന്നീ മേഖലകളിൽ സി.എം.എഫ്.ആർ.ഐ. വികസിപ്പിച്ച സാങ്കേതികവിദ്യകളും ഗവേഷണ പ്രവർത്തനങ്ങളും പ്രതിനിധിസംഘം വിലയിരുത്തി. കാർഷിക അനുബന്ധ മേഖലകളിൽ ഇന്ത്യയുമായി സഹകരണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാരുമായും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലുമായും ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി മന്ത്രി വാലസ് കോസ്ഗ്രോ വ്യക്തമാക്കി. സി.എം.എഫ്.ആർ.ഐ. വികസിപ്പിച്ച ഡിജിറ്റൽ വിവരശേഖരണ കേന്ദ്രവും ആധുനിക സ്റ്റോക് അസസ്മെന്റ് രീതികളും സംഘം വിലയിരുത്തി. സാങ്കേതിക വിജ്ഞാന കൈമാറ്റം, സംയുക്ത ഗവേഷണങ്ങൾ എന്നിവയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകളും യോഗം ചർച്ചചെയ്തു. സി.എം.എഫ്.ആർ.ഐ. ശാസ്ത്രജ്ഞരും വകുപ്പ് മേധാവികളും പങ്കെടുത്തു.
Published: 28 Aug 2026, 03:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented