പറവൂർ : മുഖ്യമന്ത്രി നൽകിയ മിഠായിയും കളിപ്പാട്ടവുമായി അവർ ദേവരാഗത്തിന്റെ മുറ്റത്തും ഇറയത്തും ഓടിക്കളിച്ച് വിദ്യാരംഭദിനം ആഘോഷമാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യക്ഷരം പകർന്നുനൽകിയ കുഞ്ഞുങ്ങളിൽ രണ്ടുപേർ അമ്മയുടെ ഫോൺ പിടിച്ചുവാങ്ങി ഓഫീസിനു മുന്നിലിരുന്ന് ഗെയിം കളിക്കുന്നതും കാണാമായിരുന്നു.
വി.ഡി. സതീശൻ എം.എൽ.എ. ആയിരുന്ന നാൾമുതൽ ദേവരാഗത്തിൽ വിജയദശമിക്ക് വിദ്യാരംഭമുണ്ട്. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും അത് തുടർന്നു. കൊല്ലൂർ മൂകാംബിക ഭക്തനായ വി.ഡി. സതീശൻ പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് എല്ലാത്തവണയും വീട്ടിൽ കുട്ടികളെ എഴുത്തിനിരുത്തുക.
മുഖ്യമന്ത്രിയായ ശേഷം പറവൂരിൽ നടത്തുന്ന വിദ്യാരംഭത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള കുട്ടികൾ രക്ഷിതാക്കളോടൊപ്പം ബുധനാഴ്ച പുലർച്ചെ തന്നെ പറവൂരിൽ എത്തിയിരുന്നു.
എറണാകുളം ജില്ലയിൽ നിന്നായിരുന്നു കൂടുതൽ കുട്ടികൾ. എഴുത്തിനിരുത്തിയ എല്ലാ കുട്ടികൾക്കും മധുരവും ബലൂണുകളും സമ്മാനമായി നൽകി.
ലഘുഭക്ഷണവും ഒരുക്കിയിരുന്നു. മുഖ്യമന്ത്രിയോടൊപ്പവും ഒന്നാംനമ്പർ സ്റ്റേറ്റ് കാറിനു മുന്നിലും നിന്ന് സെൽഫി എടുക്കാനും ആളുകൾ തിരക്കുകൂട്ടി.
Published: 22 Oct 2026, 01:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented